Jeremiah 25:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം; അതായത് നെബുഖദ്നേസര്‍ ബാബിലോണില്‍ ഭരണം ആരംഭിച്ചതിന്‍റെ ഒന്നാം വര്‍ഷം യെഹൂദ്യനിവാസികളെക്കുറിച്ചു യിരെമ്യാക്ക് അരുളപ്പാടു ലഭിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ - ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാം ആണ്ടു തന്നേ - സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു.
Malayalam 1992 MBSI
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടാവിതു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ - ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാം ആണ്ടിൽത്തന്നെ, സകല യെഹൂദാജനത്തെയും കുറിച്ച് യിരെമ്യാവിനുണ്ടായ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ-ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാം ആണ്ടു തന്നെ- സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിനുണ്ടായ അരുളപ്പാട്.
Malayalam Bible POC-ML 2013
യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്‍െറ വാഴ്‌ചയുടെ നാലാം വര്‍ഷം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്‍െറ ഒന്നാം ഭരണവര്‍ഷം - യൂദാജനത്തെക്കുറിച്ച് ജറെമിയായ്‌ക്കു ലഭി ച്ചഅരുളപ്പാട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാമാണ്ടിൽത്തന്നെ, എല്ലാ യെഹൂദാജനത്തെയുംപറ്റി യിരെമ്യാവിനുണ്ടായ അരുളപ്പാട്: