Jeremiah 25:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശികള്‍ എന്നിവരെയും ഊസ്ദേശത്തിലെ രാജാക്കന്മാരെയും ഫെലിസ്ത്യയിലെ അസ്കലോന്‍, ഗസ്സാ, എക്രോന്‍, അസ്ദോദിലെ ശേഷിപ്പ് എന്നിവിടങ്ങളിലെ രാജാക്കന്മാര്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകലപ്രജകളെയും സർവ്വസമ്മിശ്രജാതിയെയും ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകലരാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും
Malayalam 1992 MBSI
അങ്ങനെ തന്നേ കിര്‍യ്യത്ത്--യെയാരീമില്‍നിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകലപ്രജകളെയും സർവ്വസമ്മിശ്രജനതയെയും ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകലരാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സര്‍വസമ്മിശ്രജാതിയെയും ഊസ്ദേശത്തിലെ സകല രാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകല രാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും
Malayalam Bible POC-ML 2013
ഊസ്‌ദേശത്തിലെ രാജാക്കന്‍മാര്‍, ഫിലിസ്‌ത്യരുടെ അഷ്‌കലോണ്‍, ഗാസാ, എക്രാണ്‍, അഷ്‌ദോദില്‍ അവശേഷിച്ചിരിക്കുന്നവര്‍ എന്നിവരുടെ ദേശത്തുള്ള രാജാക്കന്‍മാര്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെയുള്ള എല്ലാ വിദേശജനതകളെയും കുടിപ്പിച്ചു; ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും അസ്കലോൻ, ഗസ്സാ, എക്രോൻ എന്നീ ഫെലിസ്ത്യദേശങ്ങളിലെ എല്ലാ രാജാക്കന്മാരെയും, അശ്ദോദിൽ ശേഷിക്കുന്ന ജനത്തെയും കുടിപ്പിച്ചു;