Jeremiah 25:29 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ നാമത്തില്‍ അറിയപ്പെടുന്ന ഈ നഗരത്തിനു ഞാന്‍ അനര്‍ഥം വരുത്താന്‍ പോകുകയാണ്; അപ്പോള്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകുമോ? നിങ്ങള്‍ ശിക്ഷിക്കപ്പെടാതിരിക്കയില്ല; സകല ഭൂവാസികളുടെയുംമേല്‍ ഞാന്‍ വാള്‍ അയയ്‍ക്കും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ കുടിച്ചേ മതിയാവു. എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിന്നു ഞാൻ അനർത്ഥം വരുത്തുവാൻ തുടങ്ങുന്നു; പിന്നെ നിങ്ങൾ കേവലം ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാൻ സകല ഭൂവാസികളുടെയുംമേൽ വാളിനെ വിളിച്ചുവരുത്തും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിങ്ങൾ കുടിച്ചേ മതിയാവൂ. എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിനു ഞാൻ അനർത്ഥം വരുത്തുവാൻ തുടങ്ങുന്നു; പിന്നെ നിങ്ങൾ കേവലം ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാൻ സകല ഭൂവാസികളുടെയുംമേൽ വാളിനെ വിളിച്ചുവരുത്തും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിനു ഞാന്‍ അനര്‍ഥം വരുത്തുവാന്‍ തുടങ്ങുന്നു; പിന്നെ നിങ്ങള്‍ കേവലം ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാന്‍ സകല ഭൂവാസികളുടെയും മേൽ വാളിനെ വിളിച്ചുവരുത്തും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
എന്‍െറ നാമം ധരിക്കുന്ന നഗരത്തിനു ഞാന്‍ അനര്‍ഥം വരുത്താന്‍ പോകുമ്പോള്‍ നിങ്ങളെ വെറുതെ വിടുമെന്നു കരുതുന്നുവോ? നിങ്ങള്‍ ശിക്‌ഷ അനുഭവിക്കുകതന്നെ ചെയ്യും. ഇതാ, ഭൂമുഖത്തുള്ള സകല ജനതകളുടെയും മേല്‍ ഞാന്‍ വാള്‍ അയയ്‌ക്കാന്‍ പോകുന്നു- സൈന്യങ്ങളുടെ കര്‍ത്താവാണ്‌ ഇത്‌ അരുളിച്ചെയ്യുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാ, എന്റെ നാമം വഹിക്കുന്ന ഈ നഗരത്തിന്മേൽ ഞാൻ നാശം വരുത്താൻപോകുന്നു; പിന്നെ നിങ്ങൾ ശിക്ഷ കൂടാതെ ഒഴിഞ്ഞുപോകുമോ? നിങ്ങൾ ശിക്ഷയിൽനിന്ന് ഒഴിഞ്ഞുപോകുകയില്ല. ഞാൻ സകലഭൂവാസികളുടെമേലും ഒരു വാളിനെ അയയ്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.’