Jeremiah 25:30 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് നീ ഈ വചനം അവര്‍ക്കെതിരായി പ്രവചിക്കണം; ഉന്നതങ്ങളില്‍നിന്നു സര്‍വേശ്വരന്‍ ഗര്‍ജിക്കുന്നു; തന്‍റെ വിശുദ്ധനിവാസത്തില്‍നിന്നു ശബ്ദം ഉയര്‍ത്തുന്നു; തന്‍റെ ആട്ടിന്‍പറ്റത്തിന്‍റെ നേരേ ഉച്ചത്തില്‍ ഗര്‍ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ സകല ഭൂവാസികള്‍ക്കുമെതിരേ അവിടുന്നു ശബ്ദമുയര്‍ത്തുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നീ ഈ വചനങ്ങളെ ഒക്കെയും അവരോടു പ്രവചിച്ചു പറക: യഹോവ ഉയരത്തിൽനിന്നു ഗർജ്ജിച്ചു, തന്റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവൻ തന്റെ മേച്ചല്പുറത്തെ നോക്കി ഉറക്കെ ഗർജ്ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവൻ സകലഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആയതുകൊണ്ട് നീ ഈ വചനങ്ങൾ ഒക്കെയും അവരോട് പ്രവചിച്ചു പറയുക: “യഹോവ ഉയരത്തിൽനിന്നു ഗർജ്ജിച്ച്, തന്റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവിടുന്ന് തന്റെ മേച്ചില്പുറത്തെ നോക്കി ഉറക്കെ ഗർജ്ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവിടുന്ന് സകലഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ നീ ഈ വചനങ്ങളെയൊക്കെയും അവരോടു പ്രവചിച്ചു പറക: യഹോവ ഉയരത്തിൽനിന്നു ഗര്‍ജിച്ചു, തന്‍റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവന്‍ തന്‍റെ മേച്ചൽപ്പുറത്തെ നോക്കി ഉറക്കെ ഗര്‍ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവന്‍ സകല ഭൂവാസികള്‍ക്കും നേരേ ആര്‍പ്പുവിളിക്കുന്നു.
Malayalam Bible POC-ML 2013
ഞാന്‍ പറഞ്ഞതെല്ലാം നീ അവരോടു പ്രവചിക്കുക: കര്‍ത്താവ് ഉന്നതങ്ങളില്‍നിന്നു ഗര്‍ജിക്കുന്നു; വിശുദ്‌ധസ്‌ഥലത്തുനിന്ന് അവിടുത്തെ ശബ്‌ദം മുഴങ്ങുന്നു. തന്‍െറ അജഗണത്തിനെതിരേ അവിടുന്ന് ഉച്ചത്തില്‍ ഗര്‍ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരുടെ അട്ടഹാസം പോലെ സകല ഭൂവാസികള്‍ക്കും എതിരേ അവിടുത്തെ ശബ്‌ദമുയരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതുകൊണ്ട് നീ അവർക്കെതിരായി ഈ വചനങ്ങളൊക്കെയും പ്രവചിച്ച് അവരോടു പറയുക: “ ‘യഹോവ ഉന്നതത്തിൽനിന്ന് ഗർജിക്കുന്നു; അവിടന്നു തന്റെ വിശുദ്ധനിവാസത്തിൽനിന്ന് ഇടിമുഴക്കുകയും, തന്റെ ദേശത്തിനെതിരേ ഉച്ചത്തിൽ ഗർജിക്കുകയുംചെയ്യുന്നു. മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവിടന്ന് അലറുന്നു, സകലഭൂവാസികളുടെയുംനേരേ അട്ടഹസിക്കുകയും ചെയ്യുന്നു.