Jeremiah 25:31 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ശബ്ദം ഭൂമിയുടെ അറുതികള്‍ വരെ മുഴങ്ങുന്നു; ജനതകള്‍ക്കെതിരെ സര്‍വേശ്വരന്‍ കുറ്റം ചുമത്തുന്നു. അവിടുന്നു സകല മനുഷ്യരാശിയെയും ന്യായംവിധിച്ചു ദുഷ്ടരെ വാളിനിരയാക്കും. ഇതു സര്‍വേശ്വരന്‍റെ വചനം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവെക്കു ജാതികളോടു ഒരു വ്യവഹാരം ഉണ്ടു; അവൻ സകലജഡത്തോടും വ്യവഹരിച്ചു ദുഷ്ടന്മാരെ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവയ്ക്ക് ജനതകളോട് ഒരു വ്യവഹാരം ഉണ്ട്; അവിടുന്ന് സകലജഡത്തോടും വ്യവഹരിച്ച് ദുഷ്ടന്മാരെ വാളിന് ഏല്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവയ്ക്കു ജാതികളോട് ഒരു വ്യവഹാരം ഉണ്ട്; അവന്‍ സകല ജഡത്തോടും വ്യവഹരിച്ചു ദുഷ്ടന്മാരെ വാളിന് ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
അവിടുത്തെ ശബ്‌ദം ഭൂമിയുടെ അതിര്‍ത്തികള്‍വരെ മുഴങ്ങിക്കേള്‍ക്കാം. കര്‍ത്താവ് ജന തകള്‍ക്കെതിരേ കോപിച്ചിരിക്കുന്നു. അവിടുന്ന് സകല ജനപദങ്ങളെയും വിധിക്കുന്നു. ദുഷ്‌ടരെ അവിടുന്ന് വാളിനിരയാക്കും, കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ രാഷ്ട്രങ്ങൾക്കെതിരേ കുറ്റം ആരോപിക്കുന്നതിനാൽ ആരവം ഭൂമിയുടെ അതിരുകൾവരെയും പ്രതിധ്വനിക്കുന്നു, അവിടന്നു സകലമനുഷ്യരുടെമേലും ന്യായവിധി അയയ്ക്കുകയും ദുഷ്ടരെ വാളിന് ഏൽപ്പിക്കുകയും ചെയ്യുന്നു,’ ” എന്ന് യഹോവ അരുളിച്ചെയ്യുന്നു.