Jeremiah 25:33 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നാളില്‍ സര്‍വേശ്വരനാല്‍ വധിക്കപ്പെടുന്നവര്‍ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ വീണു കിടക്കും; അവര്‍ക്കുവേണ്ടി ആരെങ്കിലും വിലപിക്കുകയോ ആരെങ്കിലും അവരെ സംസ്കരിക്കുകയോ ചെയ്യുകയില്ല; അവര്‍ നിലത്തിനു വളമായിത്തീരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റംവരെ വീണു കിടക്കും; അവരെക്കുറിച്ചു ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവർ നിലത്തിന്നു വളമായിത്തീരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റംവരെ വീണു കിടക്കും; അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല; അവരെ ആരും കുഴിച്ചിടുകയില്ല; അവർ നിലത്തിനു വളമായിത്തീരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നാളിൽ യഹോവയുടെ നിഹതന്മാര്‍ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ വീണുകിടക്കും; അവരെക്കുറിച്ച് ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവര്‍ നിലത്തിനു വളമായിത്തീരും.
Malayalam Bible POC-ML 2013
ആദിവസം കര്‍ത്താവു വധിച്ചവര്‍ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേഅറ്റംവരെ ചിതറിക്കിടക്കും. ആരും അവരെ ഓര്‍ത്ത് വിലപിക്കുകയോ അവരെ എടുത്തു സംസ്‌കരിക്കുകയോചെയ്യുകയില്ല. വയലില്‍ വളം വിതറിയതുപോലെ അവര്‍ കിടക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ദിവസത്തിൽ യഹോവയാൽ സംഹരിക്കപ്പെടുന്നവർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എല്ലായിടത്തും വീണുകിടക്കും. അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല. അവരെ ശേഖരിക്കുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല, എന്നാൽ അവർ നിലത്തിനു വളം എന്നപോലെ ആയിത്തീരും.