Jeremiah 25:34 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇടയന്മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; ആട്ടിന്‍പറ്റത്തിന്‍റെ ഇടയശ്രേഷ്ഠന്മാരേ, വെണ്ണീരില്‍ കിടന്നുരുളുവിന്‍; നിങ്ങളെ കശാപ്പുചെയ്യുന്ന സമയം ആഗതമായിരിക്കുന്നു; കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ വധിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇടയന്മാരെ, മുറയിട്ടു നിലവിളിപ്പിൻ! ആട്ടിൻ കൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീരിൽ കിടന്നുരുളുവിൻ; നിങ്ങളെ അറുപ്പാനുള്ള കാലം തികെഞ്ഞിരിക്കുന്നു; ഞാൻ നിങ്ങളെ ഉടെച്ചുകളയും; നിങ്ങൾ മനോഹരമായോരു പാത്രംപോലെ വീഴും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇടയന്മാരേ, മുറയിട്ടു കരയുവിൻ! ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീറിൽ കിടന്നുരുളുവിൻ; നിങ്ങളെ അറുക്കുവാനുള്ള കാലം തികഞ്ഞിരിക്കുന്നു; ഞാൻ നിങ്ങളെ ഉടച്ചുകളയും; നിങ്ങൾ മനോഹരമായ ഒരു പാത്രംപോലെ വീഴും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇടയന്മാരേ, മുറയിട്ടു നിലവിളിപ്പിന്‍! ആട്ടിന്‍കൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീരിൽ കിടന്നുരുളുവിന്‍; നിങ്ങളെ അറുപ്പാനുള്ള കാലം തികഞ്ഞിരിക്കുന്നു; ഞാന്‍ നിങ്ങളെ ഉടച്ചുകളയും; നിങ്ങള്‍ മനോഹരമായൊരു പാത്രം പോലെ വീഴും;
Malayalam Bible POC-ML 2013
ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇടയന്മാരേ, കരയുകയും വിലപിക്കുകയുംചെയ്യുക; ആട്ടിൻപറ്റത്തിന്റെ അധിപതികളേ, ചാരത്തിൽക്കിടന്ന് ഉരുളുക. കാരണം നിങ്ങളെ കശാപ്പുചെയ്ത് എറിഞ്ഞുകളയുന്ന ദിവസം വന്നിരിക്കുന്നു; നല്ലൊരു ആട്ടുകൊറ്റൻ വീഴുംപോലെ നീയും വീഴും.