Jeremiah 25:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാചകര്‍ പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിങ്ങള്‍ ഓരോരുത്തനും തന്‍റെ ദുര്‍മാര്‍ഗത്തില്‍നിന്നും ദുഷ്പ്രവൃത്തികളില്‍നിന്നും പിന്തിരിയുക. എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും പണ്ടുതന്നെ ശാശ്വതാവകാശമായി തന്ന ദേശത്തു നിങ്ങള്‍ക്കു പാര്‍ക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ എന്നും എന്നേക്കും പാർക്കും.
Malayalam 1992 MBSI
ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കയില്ലെങ്കില്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ഓരോരുത്തനും അവനവന്റെ ദുർമ്മാർഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിയുവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്ത് നിങ്ങൾ എന്നേക്കും വസിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ദുര്‍മാര്‍ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിന്‍; എന്നാൽ യഹോവ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും തന്ന ദേശത്തു നിങ്ങള്‍ എന്നും എന്നേക്കും പാര്‍ക്കും.
Malayalam Bible POC-ML 2013
അവര്‍ പറഞ്ഞു: നിങ്ങള്‍ ദുര്‍മാര്‍ഗവും ദുഷ്‌പ്രവൃത്തിയും ഉപേക്‌ഷിച്ചു പിന്തിരിയുക; എങ്കില്‍ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും നിങ്ങള്‍ക്കും കര്‍ത്താവ് പണ്ട് എന്നേക്കുമായി നല്‍കിയ ദേശത്തു നിങ്ങള്‍ക്കു വസിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ ദുഷിച്ചവഴികളിൽനിന്നും ദുരാചാരങ്ങളിൽനിന്നും തിരിയുക. അപ്പോൾ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും എന്നെന്നേക്കുമായി നൽകിയിട്ടുള്ള ദേശത്തു നിങ്ങൾക്കു വസിക്കാൻ കഴിയും.