Jeremiah 26:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാരാജാവായ ഹിസ്കീയായോ യെഹൂദ്യയിലെ ജനമോ അയാളെ വധിച്ചുവോ? അവര്‍ സര്‍വേശ്വരനെ ഭയപ്പെട്ട് അവിടുത്തെ കാരുണ്യം യാചിക്കുകയും അവിടുന്ന് അവരുടെമേല്‍ വരുത്തുമെന്നു പറഞ്ഞിരുന്ന അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയും ചെയ്തില്ലേ? നാമാകട്ടെ വലിയ അനര്‍ഥം നമ്മുടെമേല്‍ വരുത്തിവയ്‍ക്കാന്‍ പോകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാരാജാവായ ഹിസ്കീയാവും സർവ്വയെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താൻ അവർക്കു വരുത്തുമെന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണന്നു വലിയോരു അനർത്ഥം വരുത്തുവാൻ പോകുന്നു.
Malayalam 1992 MBSI
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമില്‍നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോള്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാരാജാവായ ഹിസ്കീയാവും സകല യെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ട്, യഹോവയോട് ക്ഷമ യാചിക്കുകയും താൻ അവർക്കു വരുത്തുമെന്ന് അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ച് യഹോവ അനുതപിക്കുകയും ചെയ്തില്ലയോ? എന്നാൽ നാം നമ്മുടെ പ്രാണന് വലിയ ഒരു അനർത്ഥം വരുത്തുവാൻ പോകുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാരാജാവായ ഹിസ്കീയാവും സര്‍വ യെഹൂദായും അവനെ കൊന്നുകളഞ്ഞുവോ? അവന്‍ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താന്‍ അവര്‍ക്കു വരുത്തുമെന്ന് അരുളിച്ചെയ്തിരുന്ന അനര്‍ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണനു വലിയൊരു അനര്‍ഥം വരുത്തുവാന്‍ പോകുന്നു.
Malayalam Bible POC-ML 2013
എന്നിട്ട് യൂദാരാജാവായഹെസക്കിയായും യൂദാരാജ്യവും അവനെ വധിച്ചോ? അവര്‍ കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കരുണയ്‌ക്കായിയാചിക്കുകയുമല്ലേ ചെയ്‌തത്? അവര്‍ക്കെതിരായി പ്രഖ്യാപി ച്ചഅനര്‍ഥങ്ങളെക്കുറിച്ച് അപ്പോള്‍ കര്‍ത്താവ് അനുതപിച്ചില്ലേ? എന്നാല്‍, വലിയ അനര്‍ഥമാണു നാം നമ്മുടെമേല്‍ വരുത്തിവയ്‌ക്കാന്‍പോകുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാരാജാവായ ഹിസ്കിയാവും സകല യെഹൂദാജനവും അദ്ദേഹത്തെ വധിച്ചുവോ? ഹിസ്കിയാവ് യഹോവയെ ഭയപ്പെട്ട് യഹോവയോടു കാരുണ്യത്തിനായി യാചിച്ചില്ലേ? യഹോവ അവർക്ക് വരുത്താൻ നിശ്ചയിച്ചിരുന്ന അനർഥത്തിൽനിന്നു പിന്തിരിഞ്ഞില്ലേ? നാം ഒരു വലിയ വിനാശമാണ് നമ്മുടെമേൽ വരുത്താൻപോകുന്നത്!”