Jeremiah 26:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹോയാക്കീംരാജാവും പടയാളികളും പ്രഭുക്കന്മാരും അയാളുടെ വാക്കുകള്‍ കേട്ട് അയാളെ വധിക്കാന്‍ ശ്രമിച്ചു; ഊരിയാ വിവരമറിഞ്ഞപ്പോള്‍ ഭയന്ന് ഈജിപ്തിലേക്ക് ഓടിപ്പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോൾ, രാജാവു അവനെ കൊന്നുകളവാൻ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഓടിപ്പോയി.
Malayalam 1992 MBSI
അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നേ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹോയാക്കീംരാജാവും അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകൾ കേട്ടു; രാജാവ് അവനെ കൊന്നുകളയുവാൻ വിചാരിച്ചു; ഊരീയാവ് അതു കേട്ട് ഭയപ്പെട്ട് ഈജിപ്റ്റിലേക്ക് ഓടിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹോയാക്കീംരാജാവും അവന്‍റെ സകല യുദ്ധവീരന്മാരും സകല പ്രഭുക്കന്മാരും അവന്‍റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവ് അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവ് അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്ക് ഓടിപ്പോയി.
Malayalam Bible POC-ML 2013
യഹോയാക്കിംരാജാവും പടയാളികളും പ്രഭുക്കന്‍മാരും അതുകേട്ടു. അപ്പോള്‍ രാജാവ്‌ അവനെ വധിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഊറിയാ ഇതറിഞ്ഞു ഭയന്ന്‌ ഈജിപ്‌തിലേക്ക്‌ ഓടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹോയാക്കീം രാജാവും അദ്ദേഹത്തിന്റെ യുദ്ധവീരന്മാരും എല്ലാ പ്രഭുക്കന്മാരും ഊരിയാവിന്റെ വാക്കുകൾ കേട്ടപ്പോൾ, അദ്ദേഹത്തെ കൊന്നുകളയാൻ രാജാവ് ആഗ്രഹിച്ചു. ഊരിയാവ് അതുകേട്ടു ഭയപ്പെട്ട് ഈജിപ്റ്റിലേക്ക് ഓടിപ്പോയി.