Jeremiah 27:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് പുരോഹിതന്മാരോടും സര്‍വജനത്തോടും ഞാന്‍ പറഞ്ഞു; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ദേവാലയത്തിലെ പാത്രങ്ങള്‍ ബാബിലോണില്‍നിന്ന് ഉടനെ മടക്കിക്കൊണ്ടുവരും എന്നു നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്; അവര്‍ പ്രവചിക്കുന്നതു വ്യാജമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ഞാൻ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയംവക ഉപകരണങ്ങൾ ഇപ്പോൾ ക്ഷണത്തിൽ ബാബേലിൽനിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു: അവർ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
Malayalam 1992 MBSI
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ ഭൂതലത്തില്‍നിന്നു നീക്കിക്കളയും; ഈ ആണ്ടില്‍ നീ മരിക്കും; നീ യഹോവേക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ഞാൻ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ താമസിയാതെ ബാബേലിൽനിന്നു തിരികെ കൊണ്ടുവരും’ എന്ന് പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്: അവർ വ്യാജമത്രേ നിങ്ങളോടു പ്രവചിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ഞാന്‍ പുരോഹിതന്മാരോടും ഈ സകല ജനത്തോടും പ്രസ്താവിച്ചതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയംവക ഉപകരണങ്ങള്‍ ഇപ്പോള്‍ ക്ഷണത്തിൽ ബാബേലിൽനിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുത്: അവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നത്.
Malayalam Bible POC-ML 2013
പുരോഹിതന്‍മാരോടും ജനത്തോടും ഞാന്‍ പറഞ്ഞു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ദേവാലയത്തിലെ ഉപകരണങ്ങള്‍ ബാബിലോണില്‍ നിന്ന് ഉടനെ തിരികെക്കൊണ്ടുവരുമെന്ന് പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്‍മാരുടെ വാക്കുകള്‍ക്കു ചെവികൊടുക്ക രുത്. അവര്‍ നുണയാണ് പ്രവചിക്കുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം ഞാൻ പുരോഹിതന്മാരോടും സകലജനത്തോടും ഇപ്രകാരം സംസാരിച്ചു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ആലയത്തിലെ പാത്രങ്ങൾ അധികം താമസിക്കാതെ ബാബേലിൽനിന്ന് കൊണ്ടുവരപ്പെടും,’ എന്ന് നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു നിങ്ങൾ കേൾക്കരുത്. അവർ നിങ്ങളോടു വ്യാജമത്രേ പ്രവചിക്കുന്നത്.