Jeremiah 27:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എദോം, മോവാബ്, അമ്മോന്‍, സോര്‍, സീദോന്‍ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ക്ക് യെഹൂദാരാജാവായ സിദെക്കീയായെ കാണാന്‍ യെരൂശലേമില്‍ വന്ന അവരുടെ ദൂതന്മാര്‍ വഴി സന്ദേശം അറിയിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കൽ വരുന്ന ദൂതന്മാരുടെ കയ്യിൽ എദോംരാജാവിന്നും മോവാബ് രാജാവിന്നും അമ്മോന്യരുടെ രാജാവിന്നും സോർരാജാവിന്നും സീദോൻ രാജാവിന്നും കൊടുത്തയച്ചു,
Malayalam 1992 MBSI
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ ഈ സ്ഥലത്തുനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെ ഒക്കെയും ഞാന്‍ രണ്ടു സംവത്സരത്തിന്നകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കൽ വരുന്ന ദൂതന്മാരുടെ കൈയിൽ എദോംരാജാവിനും മോവാബ് രാജാവിനും അമ്മോന്യരുടെ രാജാവിനും സോർരാജാവിനും സീദോൻ രാജാവിനും കൊടുത്തയച്ച്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ അടുക്കൽ വരുന്ന ദൂതന്മാരുടെ കൈയിൽ എദോംരാജാവിനും മോവാബുരാജാവിനും അമ്മോന്യരുടെ രാജാവിനും സോര്‍രാജാവിനും സീദോന്‍രാജാവിനും കൊടുത്തയച്ച്,
Malayalam Bible POC-ML 2013
ജറുസലെമില്‍ യൂദാരാജാവായ സെദെക്കിയായുടെ അടുക്കല്‍ വരുന്ന ദൂതന്‍മാര്‍വശം ഏദോം, മൊവാബ്‌, അമ്മോന്‍, ടയിര്‍, സീദോന്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാര്‍ക്ക്‌ ഈ സന്‌ദേശം അയയ്‌ക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കൽ ജെറുശലേമിലേക്കു വരുന്ന സ്ഥാനപതികളുടെ പക്കൽ ഏദോം രാജാവിനും മോവാബ് രാജാവിനും അമ്മോന്യരുടെ രാജാവിനും സോർ രാജാവിനും സീദോൻ രാജാവിനും ഒരു സന്ദേശം കൊടുത്തയയ്ക്കുക.