Jeremiah 27:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏതെങ്കിലും ജനതയോ രാജ്യമോ ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍രാജാവിനെ സേവിക്കാതെയോ, ബാബിലോണ്‍ രാജാവിന്‍റെ നുകത്തിനു കീഴില്‍ തന്‍റെ കഴുത്തു വച്ചുകൊടുക്കാതെയോ ഇരുന്നാല്‍, ഞാന്‍ അവരെ വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും. അവന്‍റെ കൈകളാല്‍ അവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ അവ തുടരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേൽരാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാൻ അവന്റെ കൈകൊണ്ടു അവരെ മുടിച്ചുകളയുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
എനിക്കും നിനക്കും മുമ്പു പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാര്‍ അനേകം ദേശങ്ങള്‍ക്കും വലിയ രാജ്യങ്ങള്‍ക്കും വിരോധമായി യുദ്ധവും അനര്‍ത്ഥവും മഹാമാരിയും പ്രവചിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കുകയോ ബാബേൽരാജാവിന്റെ നുകത്തിന് കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജനതയെയും രാജ്യത്തെയും ഞാൻ അവന്റെ കൈകൊണ്ട് നശിപ്പിച്ചുകളയുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേൽരാജാവിന്‍റെ നുകത്തിനു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാന്‍ അവന്‍റെ കൈകൊണ്ട് അവരെ മുടിച്ചുകളയുംവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിനെ സേവിക്കുകയോ അവന്‍െറ നുകത്തിനു കഴുത്തു കുനിച്ചുകൊടുക്കുകയോ ചെയ്യാത്ത ജനതയെയും രാജ്യത്തെയും അവന്‍െറ കൈകൊണ്ടു നിശ്‌ശേഷം നശിപ്പിക്കുന്നതുവരെ പടയും പട്ടിണിയും പകര്‍ച്ചവ്യാധിയും അയച്ച്‌ ഞാന്‍ ശിക്‌ഷിക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ “ബാബേൽരാജാവായ നെബൂഖദ്നേസരിനെത്തന്നെ, സേവിക്കാതെയും ബാബേൽരാജാവിന്റെ നുകത്തിൻകീഴിൽ തങ്ങളുടെ കഴുത്തു വെച്ചുകൊടുക്കാതെയുമിരിക്കുന്ന രാഷ്ട്രത്തെയും രാജ്യത്തെയും ഞാൻ അവന്റെ കൈയാൽ നശിപ്പിച്ചുകളയുന്നതുവരെയും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും, എന്ന് യഹോവയുടെ അരുളപ്പാട്.