Jeremiah 28:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍റെ കാര്യത്തിലാകട്ടെ പ്രവചിച്ച കാര്യങ്ങള്‍ സംഭവിച്ചു കഴിയുമ്പോള്‍ അയാള്‍ യഥാര്‍ഥത്തില്‍ സര്‍വേശ്വരനാല്‍ അയയ്‍ക്കപ്പെട്ടവനാണെന്നു തെളിയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ സത്യമായിട്ടു യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു;
Malayalam 1992 MBSI
അവര്‍ എന്റെ നാമത്തില്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു; ഞാന്‍ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ യഥാർഥത്തിൽ യഹോവ അയച്ച പ്രവാചകൻ എന്ന് തെളിയും” എന്ന് യിരെമ്യാപ്രവാചകൻ പറഞ്ഞു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്‍റെ വചനം നിവൃത്തിയാകുമ്പോള്‍, അവന്‍ സത്യമായിട്ടു യഹോവ അയച്ച പ്രവാചകന്‍ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍യഥാര്‍ഥത്തില്‍ കര്‍ത്താവിനാല്‍ അയയ്‌ക്കപ്പെട്ടവനാണെന്നു തെളിയുന്നത്‌ അവന്‍ പ്രവചി ച്ചകാര്യം സംഭവിക്കുമ്പോഴാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ സമാധാനത്തെക്കുറിച്ചു പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ വചനം നിറവേറുമ്പോൾ ആ പ്രവാചകൻ യഹോവ അയച്ച ഒരുവൻ എന്ന് തെളിയും.”