Jeremiah 29:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേമില്‍നിന്നു ബാബിലോണിലേക്കു ഞാന്‍ അയച്ച പ്രവാസികളായ നിങ്ങള്‍ എല്ലാവരും സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഞാൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങൾ യഹോവയുടെ വചനം കേൾപ്പിൻ!
Malayalam 1992 MBSI
അവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; അവരുടെ സഭ എന്റെ മുമ്പാകെ നിലനിലക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാന്‍ സന്ദര്‍ശിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ഞാൻ യെരൂശലേമിൽനിന്ന് ബാബേലിലേക്ക് അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുവിൻ!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു ഞാന്‍ യെരൂശലേമിൽനിന്നു ബാബേലിലേക്ക് അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങള്‍ യഹോവയുടെ വചനം കേള്‍പ്പിന്‍!
Malayalam Bible POC-ML 2013
അതിനാല്‍ ജറുസലെമില്‍നിന്നു ബാബിലോണിലേക്കു പ്രവാസികളായി ഞാന്‍ അയച്ചിരിക്കുന്ന നിങ്ങള്‍ എല്ലാവരും കര്‍ത്താവിന്‍െറ വചനം കേള്‍ക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ഞാൻ ജെറുശലേമിൽനിന്ന് ബാബേലിലേക്കയച്ചിട്ടുള്ള സകലപ്രവാസികളുമേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുക.