Jeremiah 29:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാബിലോണ്‍രാജാവായ നെബുഖദ്നേസറിന്‍റെ കൈയില്‍ ഞാന്‍ അവരെ ഏല്പിക്കും; നിങ്ങളുടെ കണ്‍മുമ്പില്‍ വച്ച് അയാള്‍ അവരെ വധിക്കും. ‘ബാബിലോണ്‍രാജാവ് തീയില്‍ ഇട്ടു ചുട്ട സിദെക്കീയായെയും ആഹാബിനെയും പോലെ സര്‍വേശ്വരന്‍ നിങ്ങളെ ആക്കട്ടെ’ എന്നൊരു ശാപവാക്യം യെഹൂദായില്‍നിന്നു ബാബിലോണിലേക്കു പ്രവാസികളായി പോയവരുടെ ഇടയില്‍ പ്രചാരത്തില്‍ വരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാബേൽരാജാവു തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസിളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലിപറയും.
Malayalam 1992 MBSI
അങ്ങനെ നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ബാബേൽരാജാവ് തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവിനെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ” എന്ന് ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലി പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാബേൽരാജാവ് തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലി പറയും.
Malayalam Bible POC-ML 2013
അവരുടെ അന്ത്യത്തെ ആസ്‌പദമാക്കി ബാബിലോണിലുള്ള യൂദാപ്രവാസികള്‍ ഈ ശാപവാക്യം ഉപയോഗിക്കും: സെദെക്കിയായെയും ആഹാബിനെയും ബാബിലോണ്‍രാജാവ് തീയില്‍ ചുട്ടതുപോലെ കര്‍ത്താവ് നിന്നോടും ചെയ്യട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ബാബേൽരാജാവ് തീയിലിട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവിനെപ്പോലെയും ആഹാബിനെപ്പോലെയും നിന്നെ യഹോവ ആക്കട്ടെ,’ എന്ന് ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെപ്പറ്റി പറയാനിടയാകും.