Jeremiah 29:28 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ ബാബിലോണില്‍ ഞങ്ങളുടെ അടുക്കല്‍ ആളയച്ചു പറയുന്നു: നിങ്ങളുടെ പ്രവാസം ദീര്‍ഘമായിരിക്കും; വീടു പണിയിച്ച് അവയില്‍ പാര്‍ക്കുക; തോട്ടങ്ങള്‍ നട്ടുണ്ടാക്കി ഫലം അനുഭവിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടല്ലോ അവൻ ബാബേലിൽ ഞങ്ങൾക്കു ആളയച്ചു: ഈ പ്രവാസം ദീർഘം ആയിരിക്കും; നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ എന്നു പറയിച്ചതു? എന്നു പ്രസ്താവിച്ചുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ടല്ലയോ അവൻ ബാബേലിൽ ഞങ്ങൾക്ക് ആളയച്ച്: “ഈ പ്രവാസം ദീർഘം ആയിരിക്കും; നിങ്ങൾ വീടുകൾ പണിതു താമസിക്കുവിൻ; തോട്ടങ്ങൾ ഉണ്ടാക്കി ഫലം അനുഭവിക്കുവിൻ” എന്ന് പറയിച്ചത്? എന്നു പ്രസ്താവിച്ചുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടല്ലോ അവന്‍ ബാബേലിൽ ഞങ്ങള്‍ക്ക് ആളയച്ചു: ഈ പ്രവാസം ദീര്‍ഘം ആയിരിക്കും; നിങ്ങള്‍ വീടുകളെ പണിതു പാര്‍പ്പിന്‍; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിന്‍ എന്നു പറയിച്ചത്? എന്നു പ്രസ്താവിച്ചുവല്ലോ.
Malayalam Bible POC-ML 2013
അതുകൊണ്ടല്ലേ അവന്‍ ബാബിലോണിലേക്ക്‌ ആളയച്ച്‌ ഈ പ്രവാസം ദീര്‍ഘിക്കും, വീടുപണിത്‌ വസിക്കുവിന്‍, തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച്‌ ഫലമനുഭവിക്കുവിന്‍ എന്നു പറഞ്ഞത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രവാസം ദീർഘിക്കുമെന്നും നിങ്ങൾ വീടുണ്ടാക്കി അതിൽ പാർക്കണമെന്നും തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കണമെന്നും അയാൾ ബാബേലിലേക്ക് ആളയച്ച് ഞങ്ങളോടു പറയിച്ചിരിക്കുന്നു.’ ”