Jeremiah 29:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാരാജാവായ സിദെക്കീയ ബാബിലോണ്‍രാജാവായ നെബുഖദ്നേസറിന്‍റെ അടുക്കലേക്ക് അയച്ച ശാഫാന്‍റെ പുത്രന്‍ എലാസാ, ഹില്‌ക്കീയായുടെ പുത്രന്‍ ഗെമര്യാ എന്നിവര്‍ വഴി കത്ത് ബാബിലോണിലേക്കു കൊടുത്തയച്ചു. കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാരാജാവായ സിദെക്കീയാവു ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ബാബേലിലേക്കു അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്റെ മകനായ ഗെമര്യാവിന്റെയും കൈവശം യെരൂശലേമിൽനിന്നു കൊടുത്തയച്ചു ലേഖനത്തിലെ വിവരം എന്തെന്നാൽ:
Malayalam 1992 MBSI
ഞാന്‍ യിസ്രായേലും യെഹൂദയുമായ എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടുഞാന്‍ അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്കു അവരെ മടക്കി വരുത്തും; അവര്‍ അതിനെ കൈവശമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാരാജാവായ സിദെക്കീയാവ് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ബാബേലിലേക്ക് അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്റെ മകനായ ഗെമര്യാവിന്റെയും കൈവശം യിരെമ്യാപ്രവാചകൻ യെരൂശലേമിൽനിന്ന് കൊടുത്തയച്ച ലേഖനത്തിലെ വിവരം എന്തെന്നാൽ:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാരാജാവായ സിദെക്കീയാവ് ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ അടുക്കൽ ബാബേലിലേക്ക് അയച്ച ശാഫാന്‍റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്‍റെ മകനായ ഗെമര്യാവിന്‍റെയും കൈവശം യെരൂശലേമിൽനിന്നു കൊടുത്തയച്ച ലേഖനത്തിലെ വിവരം എന്തെന്നാൽ:
Malayalam Bible POC-ML 2013
ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്‍െറ അടുത്തേക്ക്‌ യൂദാ രാജാവായ സെദെക്കിയാ അയച്ചവനും ഹില്‍ക്കിയായുടെ പുത്രനുമായ ഗമറിയായും ഷാഫാന്‍െറ പുത്രന്‍ എലാസായും വഴിയാണ്‌ ഈ കത്ത്‌ ബാബിലോണിലേക്ക്‌ അയച്ചത്‌. കത്തിലെ സന്‌ദേശം ഇതാണ്‌:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാരാജാവായ സിദെക്കീയാവ് ബാബേലിൽ നെബൂഖദ്നേസരിന്റെ അടുക്കലേക്ക് അയച്ച രണ്ടു ദൂതന്മാരായ ശാഫാന്റെ മകനായ എലെയാശയുടെയും ഹിൽക്കിയാവിന്റെ മകൻ ഗെമര്യാവിന്റെയും പക്കലാണ് ഈ കത്തു കൊടുത്തയച്ചത്. അതിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു: