Jeremiah 3:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു യെഹൂദാഗൃഹം ഇസ്രായേല്‍ഗൃഹത്തോടു ചേരും. അവര്‍ വടക്കുനിന്ന് ഒരുമിച്ചു പുറപ്പെട്ട് ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്ക് അവകാശമായി കൊടുത്ത ദേശത്തു വരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ കാലത്തു യെഹൂദാഗൃഹം യിസ്രായേൽഗൃഹത്തോടു ചേർന്നു, അവർ ഒന്നിച്ചു വടക്കെ, ദിക്കിൽനിന്നു പുറപ്പെട്ടു, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു അവകാശമായി കൊടുത്ത ദേശത്തേക്കു വരും.
Malayalam 1992 MBSI
ആ കാലത്തു യെഹൂദാഗൃഹം യിസ്രായേല്‍ഗൃഹത്തോടു ചേര്‍ന്നു, അവര്‍ ഒന്നിച്ചു വടക്കെ, ദിക്കില്‍നിന്നു പുറപ്പെട്ടു, ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവകാശമായി കൊടുത്ത ദേശത്തേക്കു വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ കാലത്ത് യെഹൂദാഗൃഹം യിസ്രായേൽഗൃഹത്തോടു ചേർന്ന്, അവർ ഒന്നിച്ച് വടക്കെ ദിക്കിൽനിന്നു പുറപ്പെട്ട്, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായി കൊടുത്ത ദേശത്തേക്കു വരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ കാലത്ത് യെഹൂദാഗൃഹം യിസ്രായേൽഗൃഹത്തോടു ചേര്‍ന്ന്, അവര്‍ ഒന്നിച്ചു വടക്കേ ദിക്കിൽനിന്നു പുറപ്പെട്ടു, ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്ക് അവകാശമായി കൊടുത്ത ദേശത്തേക്കു വരും.
Malayalam Bible POC-ML 2013
ആദിവസങ്ങളില്‍ യൂദാകുടുംബം ഇസ്രായേല്‍ കുടുംബത്തോടു ചേരും. അവര്‍ ഒരുമിച്ചു വടക്കു നിന്നു പുറപ്പെട്ട്‌, നിങ്ങളുടെ പിതാക്കന്‍മാര്‍ക്ക്‌ അവകാശമായി ഞാന്‍ കൊടുത്ത ദേശത്തു വരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ദിവസങ്ങളിൽ യെഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടുചേർന്ന്, അവർ ഒരുമിച്ചു വടക്കേ രാജ്യത്തുനിന്ന് ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായിക്കൊടുത്ത ദേശത്തേക്കു വരും.