Jeremiah 30:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളെ രക്ഷിക്കാന്‍ ഞാന്‍ കൂടെയുണ്ട്; ആരുടെ ഇടയില്‍ നിങ്ങള്‍ ചെന്നു പാര്‍ത്തുവോ, ആ ജനതകളെയെല്ലാം ഞാന്‍ സമൂലം നശിപ്പിക്കും, നിങ്ങളെ ഞാന്‍ നിശ്ശേഷം നശിപ്പിക്കയില്ല; നീതിപൂര്‍വം ഞാന്‍ നിങ്ങളെ ശിക്ഷിക്കും, ശിക്ഷിക്കാതെ വിടുകയില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെയുണ്ടു എന്നു യഹോവയുടെ അരുളപ്പാടു; നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാൻ മുടിച്ചു കളകയില്ല; ഞാൻ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും.
Malayalam 1992 MBSI
യഹോവ യാക്കോബിനെ വീണ്ടെടുത്തു അവനെക്കാള്‍ ബലവാനായവന്റെ കയ്യില്‍നിന്നു അവനെ രക്ഷിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്നെ രക്ഷിക്കുവാൻ ഞാൻ നിന്നോടുകൂടിയുണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്; “നിന്നെ ഞാൻ എവിടേക്കു ചിതറിച്ചുകളഞ്ഞുവോ,അവിടെയുള്ള സകലജനതകളെയും ഞാൻ നശിപ്പിച്ചുകളയും; എങ്കിലും, നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; ഞാൻ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നെ രക്ഷിപ്പാന്‍ ഞാന്‍ നിന്നോടുകൂടെയുണ്ട് എന്നു യഹോവയുടെ അരുളപ്പാട്; നിന്നെ ഞാന്‍ ചിതറിച്ചുകളഞ്ഞ സകല ജാതികളെയും ഞാന്‍ മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാന്‍ മുടിച്ചുകളകയില്ല; ഞാന്‍ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും.
Malayalam Bible POC-ML 2013
നിന്നെ രക്‌ഷിക്കാന്‍ നിന്നോടുകൂടെ ഞാനുണ്ട്- കര്‍ത്താവ് അരുളിച്ചെയ്യുന്നു. ആരുടെ ഇടയില്‍ നിന്നെ ചിതറിച്ചോ ആ ജനതകളെയെല്ലാം ഞാന്‍ നിശ്‌ശേഷം നശിപ്പിക്കും; നിന്നെ പൂര്‍ണമായി നശിപ്പിക്കുകയില്ല. നീതിപൂര്‍വം ഞാന്‍ നിന്നെ ശാസിക്കും; ശിക്‌ഷിക്കാതെ വിടുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിങ്ങളോടുകൂടെയുണ്ട്, ഞാൻ നിങ്ങളെ രക്ഷിക്കും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ‘ഞാൻ നിങ്ങളെ എവിടേക്കു ചിതറിച്ചുകളഞ്ഞുവോ ആ ദേശങ്ങളെല്ലാം ഞാൻ പൂർണമായി നശിപ്പിച്ചുകളഞ്ഞാലും ഞാൻ നിന്നെ പൂർണമായി നശിപ്പിച്ചുകളയുകയില്ല. ഞാൻ നിങ്ങളെ ശിക്ഷിക്കും, എന്നാൽ ന്യായമായ അളവിൽമാത്രം; ഒട്ടും ശിക്ഷതരാതെ ഞാൻ നിങ്ങളെ വിടുകയില്ല.’