Jeremiah 30:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭയങ്കരമായ ഒരു ദിനം വരുന്നു. അതുപോലെ മറ്റൊരു നാള്‍ ഉണ്ടാകയില്ല. അത് ഇസ്രായേല്‍ജനത്തിനു കഷ്ടകാലംതന്നെ; എങ്കിലും അവര്‍ അതില്‍നിന്നു രക്ഷപെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ നാൾപോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിന്നു കഷ്ടകാലം തന്നേ; എങ്കിലും അവൻ അതിൽനിന്നു രക്ഷിക്കപ്പെടും.
Malayalam 1992 MBSI
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയാക്കോബിനെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിന്‍! ജാതികളുടെ തലവനെക്കുറിച്ചു സന്തോഷിച്ചു ആര്‍പ്പിടുവിന്‍! ഘോഷിച്ചും സ്തുതിച്ചുംകൊണ്ടുയഹോവേ, യിസ്രായേലിന്റെ ശേഷിപ്പായിരിക്കുന്ന നിന്റെ ജനത്തെ രക്ഷിക്കേണമേ എന്നു പറവിന്‍!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ നാൾപോലെ വേറെ ഇല്ലാത്തവിധം അതു വലുതായിരിക്കുന്നു കഷ്ടം! അത് യാക്കോബിന്റെ കഷ്ടകാലം തന്നെ; എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ നാള്‍പോലെ വേറേ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിനു കഷ്ടകാലം തന്നെ; എങ്കിലും അവന്‍ അതിൽനിന്നു രക്ഷിക്കപ്പെടും.
Malayalam Bible POC-ML 2013
മഹത്തും അതുല്യവുമാണ് ആദിവസം. അതു യാക്കോബിന് അനര്‍ഥകാലമാണ്; എങ്കിലും അവന്‍ രക്‌ഷപെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയ്യോ, ആ ദിവസം എത്ര ഭയാനകമായിരിക്കുന്നു! അതുപോലെയൊന്നു വേറെയുണ്ടാകുകയില്ല. അതു യാക്കോബിന്റെ കഷ്ടതയുടെ സമയമായിരിക്കും, എങ്കിലും അവൻ അതിൽനിന്നു വിടുവിക്കപ്പെടും.