Jeremiah 31:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീയോന്‍മലയില്‍ വന്ന് അവര്‍ ഉച്ചത്തില്‍ പാടും; സര്‍വേശ്വരന്‍റെ വിശിഷ്ടദാനങ്ങളാകുന്ന ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകള്‍, കാളക്കുട്ടികള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും; അവരുടെ പ്രാണന്‍ ജലസമൃദ്ധമായ തോട്ടംപോലെ ആയിരിക്കും; ഇനി അവര്‍ ക്ഷീണിച്ചു പോകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വന്നു സീയോൻമുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞു, എണ്ണ, കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിങ്ങനെയുള്ള യഹോവയുടെ നന്മയിലേക്കു ഓടിവരും; അവരുടെ പ്രാണൻ നനഞ്ഞിരിക്കുന്ന തോട്ടം പോലെയാകും; അവർ ഇനി ക്ഷീണിച്ചുപോകയുമില്ല.
Malayalam 1992 MBSI
ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തില്‍ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്തു ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാണ്‍കെ ആധാരം മഹസേയാവിന്റെ മകനായ നേര്‍യ്യാവിന്റെ മകന്‍ ബാരൂക്കിന്റെ പക്കല്‍ കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വന്ന് സീയോൻമുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിങ്ങനെ യഹോവ നൽകുന്ന നന്മയിലേക്ക് ഓടിവരും; അവരുടെ പ്രാണൻ നനയ്ക്കപ്പെടുന്ന തോട്ടം പോലെയാകും; അവർ ഇനി ക്ഷീണിച്ചുപോകുകയും ഇല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ വന്നു സീയോന്‍മുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകള്‍, കാളക്കുട്ടികള്‍ എന്നിങ്ങനെയുള്ള യഹോവയുടെ നന്മയിലേക്ക് ഓടിവരും; അവരുടെ പ്രാണന്‍ നനഞ്ഞിരിക്കുന്ന തോട്ടംപോലെയാകും; അവര്‍ ഇനി ക്ഷീണിച്ചു പോകയുമില്ല.
Malayalam Bible POC-ML 2013
ആഹ്ലാദാരവത്തോടെ അവര്‍ സീയോന്‍മലയിലേക്കു വരും. കര്‍ത്താവിന്‍െറ വിശിഷ്‌ടദാനങ്ങളായ ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്‌ടരാകും. അവര്‍ ജലസമൃദ്‌ധമായ തോട്ടംപോലെയാകും. അവര്‍ ഇനി ഒരിക്കലും ദുഃഖിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ വന്ന്, സീയോന്റെ ഉന്നതസ്ഥലങ്ങളിൽ ആനന്ദത്താൽ ആർപ്പിടും; ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ, കുഞ്ഞാടുകൾ, കാളക്കിടാങ്ങൾ എന്നിങ്ങനെ യഹോവ നൽകുന്ന നന്മകളിൽ അവർ ആനന്ദിക്കും. അവരുടെ ജീവിതം മതിയായി വെള്ളംകിട്ടുന്ന ഒരു തോട്ടംപോലെയാകും, അവർ ഇനിയൊരിക്കലും ക്ഷീണിച്ചുപോകുകയില്ല.