Jeremiah 31:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വഴിയില്‍ നിനക്കുവേണ്ടി അടയാളം വയ്‍ക്കുക; കൈചൂണ്ടികള്‍ നാട്ടുക; നീ കടന്നുപോയ രാജവീഥി നന്നായി മനസ്സില്‍ ഉറപ്പിക്കുക; ഇസ്രായേല്‍കന്യകയേ, മടങ്ങിവരിക. നിന്‍റെ പട്ടണങ്ങളിലേക്കു കടന്നു വരിക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിനക്കു അടയാളങ്ങളെ വെക്കുക; കൈചൂണ്ടികളെ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വെച്ചുകൊൾക; യിസ്രായേൽകന്യകേ, മടങ്ങിവരിക; നിന്റെ ഈ പട്ടണങ്ങളിലേക്കു തന്നേ മടങ്ങിവരിക.
Malayalam 1992 MBSI
നിന്റെ ജനമായ യിസ്രായേലിനെ അടയാളങ്ങള്‍കൊണ്ടും അത്ഭുതങ്ങള്‍കൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീം ദേശത്തുനിന്നു കൊണ്ടുവരികയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിനക്ക് അടയാളങ്ങൾ വയ്ക്കുക; കൈചൂണ്ടികൾ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വച്ചുകൊള്ളുക; യിസ്രായേൽകന്യകേ, മടങ്ങിവരുക; നിന്റെ ഈ പട്ടണങ്ങളിലേക്കു തന്നെ മടങ്ങിവരുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിനക്ക് അടയാളങ്ങളെ വയ്ക്കുക; കൈ ചൂണ്ടികളെ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വച്ചു കൊള്‍ക; യിസ്രായേൽകന്യകേ, മടങ്ങിവരിക; നിന്‍റെ ഈ പട്ടണങ്ങളിലേക്കു തന്നെ മടങ്ങിവരിക.
Malayalam Bible POC-ML 2013
കൈച്ചൂണ്ടികളും വഴികാട്ടികളും സ്‌ഥാപിച്ച്‌ നീ കടന്നുപോയ വഴി നന്നായി മനസ്‌സിലുറപ്പിക്കുക. ഇസ്രായേല്‍കന്യകേ, മടങ്ങിവരുക; നിന്‍െറ ഈ നഗരങ്ങളിലേക്ക്‌ ഓടിയെത്തുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിനക്കുവേണ്ടി വഴിയോരചിഹ്നങ്ങൾ സ്ഥാപിക്കുക. നിനക്കുവേണ്ടി കൈചൂണ്ടികൾ സ്ഥാപിക്കുക. നീ പോയ രാജവീഥി മനസ്സിൽ കരുതിക്കൊള്ളുക. ഇസ്രായേൽ കന്യകേ, മടങ്ങിവരിക, നിന്റെ പട്ടണങ്ങളിലേക്കു മടങ്ങിവരിക.