Jeremiah 31:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓരോരുത്തനും അവനവന്‍റെ അകൃത്യത്താല്‍ മരിക്കും, പച്ചമുന്തിരിങ്ങാ തിന്നവന്‍റെ പല്ലേ പുളിക്കുകയുള്ളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഓരോരുത്തൻ താന്താന്റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു.
Malayalam 1992 MBSI
യിസ്രായേല്‍മക്കളും യെഹൂദാമക്കളും ബാല്യംമുതല്‍ എനിക്കു അനിഷ്ടമായുള്ളതു മാത്രം ചെയ്തുവന്നു; യിസ്രായേല്‍മക്കള്‍ തങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ടു എന്നെ കോപിപ്പിച്ചതേയുള്ളു എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഓരോരുത്തൻ അവനവന്റെ അകൃത്യം നിമിത്തമത്രേ മരിക്കുന്നത്; പച്ചമുന്തിരിങ്ങാ അവനവന്റെ പല്ലി മാത്രമേ പുളിക്കുകയുള്ളു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഓരോരുത്തന്‍ താന്താന്‍റെ അകൃത്യം നിമിത്തമത്രേ മരിക്കുന്നത്; പച്ച മുന്തിരിങ്ങാ തിന്നുന്നവന്‍റെ പല്ലേ പുളിക്കുകയുള്ളൂ.
Malayalam Bible POC-ML 2013
ഓരോരുത്തനും അവനവന്‍െറ അകൃത്യം നിമിത്തമാണ്‌ മരിക്കുക. പച്ചമുന്തിരിങ്ങതിന്നുന്നവന്‍െറ പല്ലേ പുളിക്കൂ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓരോരുത്തരും അവരവരുടെ പാപംനിമിത്തമാണ് മരിക്കുന്നത്; പച്ചമുന്തിരിങ്ങ തിന്നുന്നത് ഏതൊരു മനുഷ്യനാണോ അയാളുടെതന്നെ പല്ലു പുളിക്കും.