Jeremiah 31:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉത്തരദേശത്തുനിന്നു ഞാന്‍ അവരെ കൂട്ടിക്കൊണ്ടു വരും, ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവരെ ഒരുമിച്ചുകൂട്ടും. അവരോടൊപ്പം മുടന്തരും ഗര്‍ഭിണികളും ഈറ്റുനോവിലായിരിക്കുന്നവരും ഉണ്ടായിരിക്കും; ഒരു വലിയ കൂട്ടമായി അവര്‍ മടങ്ങിവരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവരെ വടക്കുദേശത്തുനിന്നു വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവരെയും അവരോടുകൂടെ കുരുടനെയും മുടന്തനെയും ഗർഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കയും ചെയ്യും; അങ്ങനെ വലിയോരു സംഘം ഇവിടേക്കു മടങ്ങിവരും.
Malayalam 1992 MBSI
യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകന്‍ ഹനമെയേല്‍ കാവല്പുരമുറ്റത്തു എന്റെ അടുക്കല്‍ വന്നുബെന്യാമീന്‍ ദേശത്തു അനാഥോത്തിലെ എന്റെ നിലം മേടിക്കേണമേ; അവകാശം നിനക്കുള്ളതല്ലോ, വീണ്ടെടുപ്പും നിനക്കുള്ളതു; നീ അതു മേടിച്ചുകൊള്ളേണം എന്നു എന്നോടു പറഞ്ഞു അതു യഹോവയുടെ അരുളപ്പാടു എന്നു ഞാന്‍ ഗ്രഹിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവരെ വടക്കുദേശത്തുനിന്ന് വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവരെയും അവരോടുകൂടി കുരുടനെയും മുടന്തനെയും ഗർഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കുകയും ചെയ്യും; അങ്ങനെ വലിയ ഒരു സംഘം ഇവിടേക്ക് മടങ്ങിവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവരെ വടക്കുദേശത്തുനിന്നു വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവരെയും അവരോടുകൂടെ കുരുടനെയും മുടന്തനെയും ഗര്‍ഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കയും ചെയ്യും; അങ്ങനെ വലിയൊരു സംഘം ഇവിടേക്കു മടങ്ങിവരും.
Malayalam Bible POC-ML 2013
ഞാന്‍ അവരെ ഉത്തരദേശത്തുനിന്നുകൊണ്ടുവരും; ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് ഒരുമിച്ചുകൂട്ടും. അന്‌ധരും മുടന്തരും ഗര്‍ഭിണികളും ഈറ്റുനോവു തുടങ്ങിയവരും ഉള്‍പ്പെട്ട ഒരു വലിയ കൂട്ടം ആയിരിക്കും അവര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാ, ഞാൻ അവരെ വടക്കേദേശത്തുനിന്നും കൊണ്ടുവരും, ഭൂമിയുടെ വിദൂരഭാഗങ്ങളിൽനിന്ന് ഞാൻ അവരെ കൂട്ടിച്ചേർക്കും. അവരോടൊപ്പം അന്ധരും മുടന്തരും ഗർഭിണിയും പ്രസവവേദനപ്പെടുന്നവളും എല്ലാവരുംചേർന്ന് ഒരു വലിയ സമൂഹം മടങ്ങിവരും.