Jeremiah 31:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കരഞ്ഞുകൊണ്ട് അവര്‍ വരും; ആശ്വസിപ്പിച്ചുകൊണ്ടു ഞാന്‍ അവരെ നയിക്കും, നീര്‍ത്തോടുകള്‍ക്കരികെ, നേര്‍പാതകളിലൂടെ ഞാന്‍ അവരെ വഴി നടത്തും; അവര്‍ ഇടറിവീഴുകയില്ല. ഇസ്രായേലിനു ഞാന്‍ പിതാവാണ്; എഫ്രയീം എന്‍റെ ആദ്യജാതനും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാൻ അവരെ കൊണ്ടുവരും; അവർ ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാൻ അവരെ നീർത്തോടുകൾക്കരികെ നടത്തും; ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.
Malayalam 1992 MBSI
അങ്ങനെ ഞാന്‍ ഇളയപ്പന്റെ മകന്‍ ഹനമെയേലിനോടു അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെല്‍ വെള്ളി തൂക്കിക്കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ കരഞ്ഞുകൊണ്ടു വരും; യാചനയോടെ ഞാൻ അവരെ കൊണ്ടുവരും; ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാൻ അവരെ നദികൾക്കരികിലൂടെ നടത്തും; ഞാൻ യിസ്രായേലിന് പിതാവും, എഫ്രയീം എന്റെ ആദ്യജാതനുമല്ലയോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാന്‍ അവരെ കൊണ്ടുവരും; അവര്‍ ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാന്‍ അവരെ നീര്‍ത്തോടുകള്‍ക്കരികെ നടത്തും; ഞാന്‍ യിസ്രായേലിനു പിതാവും എഫ്രയീം എന്‍റെ ആദ്യജാതനുമല്ലോ.
Malayalam Bible POC-ML 2013
കണ്ണീരോടെയാണ്‌ അവര്‍ വരുന്നത്‌; എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും. ഞാന്‍ അവരെ നീരൊഴുക്കുകളിലേക്കു നയിക്കും. അവരുടെ വഴി സുഗമമായിരിക്കും; അവര്‍ക്കു കാലിടറുകയില്ല. എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിനു പിതാവാണ്‌; എഫ്രായിം എന്‍െറ ആദ്യജാതനും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ കരഞ്ഞുകൊണ്ടു വരും; ഞാൻ അവരെ ആനയിക്കുമ്പോൾ അവർ പ്രാർഥിക്കും. അരുവികൾക്കരികിലൂടെ, അവർ ഇടറിവീഴാത്ത ഒരു നേർപാതയിലൂടെ, ഞാൻ അവരെ നടത്തും; കാരണം ഞാൻ ഇസ്രായേലിനു പിതാവും എഫ്രയീം എന്റെ ആദ്യജാതനും ആകുന്നു.