Jeremiah 32:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്‍റെ പത്താം വര്‍ഷം, അതായത് നെബുഖദ്നേസര്‍രാജാവിന്‍റെ ഭരണത്തിന്‍റെ പതിനെട്ടാം വര്‍ഷം യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാരാജാവായ സിദെക്കീയാവിന്റെ പത്താം ആണ്ടിൽ, നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽ തന്നേ, യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു.
Malayalam 1992 MBSI
യിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരിക്കുമ്പോള്‍ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവന്നുണ്ടായതെന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാരാജാവായ സിദെക്കീയാവിന്റെ പത്താം ആണ്ടിൽ, നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽ തന്നെ, യഹോവയിങ്കൽ നിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാരാജാവായ സിദെക്കീയാവിന്റെ പത്താം ആണ്ടിൽ, നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽതന്നെ, യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട്.
Malayalam Bible POC-ML 2013
യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്‍െറ പത്താംവര്‍ഷം - നബുക്കദ് നേസറിന്‍െറ വാഴ്‌ചയുടെ പതിനെട്ടാം വര്‍ഷം - കര്‍ത്താവില്‍നിന്നു ജറെമിയായ്‌ക്ക് അരുളപ്പാടുണ്ടായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാരാജാവായ സിദെക്കീയാവിന്റെ പത്താംവർഷം, നെബൂഖദ്നേസരിന്റെ പതിനെട്ടാം വർഷത്തിൽത്തന്നെ, യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്: