Jeremiah 32:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു ബാബിലോണ്‍രാജാവിന്‍റെ സൈന്യം യെരൂശലേമിനെ ഉപരോധിച്ചിരുന്നു; യിരെമ്യാപ്രവാചകന്‍ യെഹൂദാരാജാവിന്‍റെ കൊട്ടാരത്തിലെ കാരാഗൃഹത്തിലുമായിരുന്നു. യെഹൂദാരാജാവായ സിദെക്കീയാ “യിരെമ്യായേ, നീ ഇങ്ങനെ എന്തിനു പ്രവചിച്ചു” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ തടവിലാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകനോ യെഹൂദാരാജാവിന്റെ അരമനയുടെ കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരുന്നു.
Malayalam 1992 MBSI
അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവര്‍ത്തിപ്പാന്‍ നിര്‍ണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവന്‍ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ന് ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകൻ യെഹൂദാരാജാവിന്റെ അരമനയുടെ കാവല്പുരമുറ്റത്ത് തടവിലാക്കപ്പെട്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നു ബാബേൽരാജാവിന്‍റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകനോ യെഹൂദാരാജാവിന്‍റെ അരമനയുടെ കാവല്പുരമുറ്റത്ത് അടയ്ക്കപ്പെട്ടിരുന്നു.
Malayalam Bible POC-ML 2013
അക്കാലത്ത്‌ ബാബിലോണ്‍സൈന്യം ജറുസലെമിനെ ഉപരോധിക്കുകയായിരുന്നു. അന്നു ജറെമിയാപ്രവാചകന്‍ യൂദാരാജാവിന്‍െറ കൊട്ടാരത്തോടനുബന്‌ധിച്ചുള്ള കാരാഗൃഹത്തിലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ സമയത്ത് ബാബേൽരാജാവിന്റെ സൈന്യം ജെറുശലേമിനെതിരേ ഉപരോധം ഏർപ്പെടുത്തിയിരുന്നു, യിരെമ്യാപ്രവാചകൻ യെഹൂദാരാജാവിന്റെ അരമനയിലുള്ള കാവൽപ്പുരമുറ്റത്ത് കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നു.