Jeremiah 32:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പ്രവേശിച്ച് ഈ സ്ഥലം കൈവശപ്പെടുത്തി; എങ്കിലും അവര്‍ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അവിടുത്തെ നിയമം പാലിക്കുകയോ ചെയ്തില്ല; അങ്ങു കല്പിച്ചതൊന്നും അവര്‍ അനുസരിച്ചതുമില്ല. അതുകൊണ്ടായിരുന്നു ഈ അനര്‍ഥമെല്ലാം അങ്ങ് അവരുടെമേല്‍ വരുത്തിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അതിൽ കടന്നു അതിനെ കൈവശമാക്കി; എങ്കിലും അവർ നിന്റെ വാക്കു അനുസരിക്കയോ നിന്റെ ന്യായപ്രമാണംപോലെ നടക്കയോ ചെയ്തില്ല; ചെയ്‌വാൻ നീ അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ടു ഈ അനർത്ഥം ഒക്കെയും നീ അവർക്കു വരുത്തിയിരിക്കുന്നു.
Malayalam 1992 MBSI
യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവർ അവിടുത്തെ വാക്ക് അനുസരിക്കുകയോ അവിടുത്തെ ന്യായപ്രമാണംപോലെ നടക്കുകയോ ചെയ്തില്ല; ചെയ്യുവാൻ അങ്ങ് അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ട് ഈ അനർത്ഥങ്ങൾ സകലവും അങ്ങ് അവർക്ക് വരുത്തിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവര്‍ നിന്‍റെ വാക്ക് അനുസരിക്കയോ നിന്റെ ന്യായപ്രമാണംപോലെ നടക്കയോ ചെയ്തില്ല; ചെയ്‍വാന്‍ നീ അവരോടു കല്പിച്ചതൊന്നും അവര്‍ ചെയ്തില്ല; അതുകൊണ്ട് ഈ അനര്‍ഥമൊക്കെയും നീ അവര്‍ക്കു വരുത്തിയിരിക്കുന്നു.
Malayalam Bible POC-ML 2013
അവര്‍ വന്ന് അതു കൈവശപ്പെടുത്തി. എങ്കിലും അവര്‍ അങ്ങയുടെ വാക്കു കേള്‍ക്കുകയോ നിയമ മനുസരിക്കുകയോ ചെയ്‌തില്ല. അങ്ങ് ചെയ്യാന്‍ കല്‍പിച്ചതൊന്നും അവര്‍ ചെയ്‌തില്ല. അതിനാല്‍ ഈ തിന്‍മകളെല്ലാം അവരുടെമേല്‍ അങ്ങു വരുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അതിൽ കടന്ന് അതിനെ അവകാശമാക്കി. എന്നാൽ അവർ അവിടത്തെ ശബ്ദം അനുസരിക്കുകയോ അങ്ങയുടെ ന്യായപ്രമാണം അനുസരിക്കുകയോ ചെയ്തില്ല; അവർ ചെയ്യണമെന്ന് അവിടന്നു കൽപ്പിച്ചിരുന്നതൊന്നും അവർ ചെയ്തില്ല. അതിനാൽ ഈ വലിയ അനർഥങ്ങളെല്ലാം അവിടന്ന് അവരുടെമേൽ വരുത്തിയിരിക്കുന്നു.