Jeremiah 32:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നഗരം ബാബിലോണിന്‍റെ കൈയില്‍ ഏല്പിക്കപ്പെട്ടിട്ടും സാക്ഷികളുടെ സാന്നിധ്യത്തില്‍ നിലം വിലയ്‍ക്കു വാങ്ങാന്‍ സര്‍വേശ്വരാ, അങ്ങു കല്പിച്ചിരിക്കുന്നുവല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയായ കർത്താവേ, നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലെക്കു മേടിച്ചു അതിന്നു സാക്ഷികളെ വെക്കുവാൻ നീ എന്നോടു കല്പിച്ചുവല്ലോ.
Malayalam 1992 MBSI
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനിലക്കുന്നില്ലെങ്കില്‍, ഞാന്‍ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കില്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയായ കർത്താവേ, നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലയ്ക്കു വാങ്ങി അതിനു സാക്ഷികളെ വയ്ക്കുവാൻ അങ്ങ് എന്നോട് കല്പിച്ചുവല്ലോ”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അതു കാണുന്നുവല്ലോ. യഹോവയായ കര്‍ത്താവേ, നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലയ്ക്കു മേടിച്ച് അതിനുസാക്ഷികളെ വയ്ക്കുവാന്‍ നീ എന്നോടു കല്പിച്ചുവല്ലോ?
Malayalam Bible POC-ML 2013
കല്‍ദായരുടെ കരങ്ങളില്‍ നഗരം ഏല്‍പിക്കപ്പെട്ടിട്ടും, സാക്‌ഷികളെ മുന്‍നിര്‍ത്തി നിലം വിലയ്‌ക്കു വാങ്ങുക എന്ന് ദൈവമായ കര്‍ത്താവേ, അവിടുന്ന് എന്നോടു കല്‍പിച്ചുവല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയായ കർത്താവേ, ഈ നഗരം ബാബേല്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടാനിരിക്കെ, ‘നീ നിലം വിലയ്ക്കുവാങ്ങി സാക്ഷ്യപ്പെടുത്തുക’ എന്ന് അവിടന്ന് എന്നോടു കൽപ്പിച്ചല്ലോ.”