Jeremiah 32:35 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങളുടെ പുത്രീപുത്രന്മാരെ മോലെക്ക് ദേവനു ഹോമിക്കാന്‍ അവര്‍ ബെന്‍-ഹിന്നോം താഴ്വരയില്‍ ബാലിനു പൂജാഗിരികള്‍ പണിതു; അതു ഞാന്‍ കല്പിച്ചതല്ല. അങ്ങനെ എന്‍റെ മനസ്സില്‍ തോന്നിയിട്ടുമില്ല; ഈ മ്ലേച്ഛത പ്രവര്‍ത്തിച്ചതുമൂലം യെഹൂദായെക്കൊണ്ടു പാപം ചെയ്യിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോലെക്കിന്നു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന്നു അവർ ബെൻഹിന്നോംതാഴ്‌വരയിൽ ബാലിന്റെ പൂജാഗിരികളെ പണിതു; ഈ മ്ലേച്ഛതകളെ പ്രവർത്തിച്ചു യെഹൂദയെക്കൊണ്ടു പാപം ചെയ്യിപ്പാൻ ഞാൻ അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സിൽ അതു തോന്നീട്ടുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോലെക്കിന് അവരുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന് അവർ ബെൻഹിന്നോംതാഴ്വരയിൽ ബാലിന്റെ പൂജാഗിരികൾ പണിതു; ഈ മ്ലേച്ഛതകൾ പ്രവർത്തിച്ച് യെഹൂദയെക്കൊണ്ട് പാപം ചെയ്യിക്കുവാൻ ഞാൻ അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സിൽ അത് തോന്നിയിട്ടുമില്ല”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോലേക്കിനു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന് അവര്‍ ബെന്‍-ഹിന്നോം താഴ്വരയിൽ ബാലിന്‍റെ പൂജാഗിരികളെ പണിതു; ഈ മ്ലേച്ഛതകളെ പ്രവര്‍ത്തിച്ചു യെഹൂദായെക്കൊണ്ടു പാപം ചെയ്യിപ്പാന്‍ ഞാന്‍ അവരോടു കല്പിച്ചിട്ടില്ല; എന്‍റെ മനസ്സിൽ അതു തോന്നിയിട്ടുമില്ല.
Malayalam Bible POC-ML 2013
അവര്‍ തങ്ങളുടെ പുത്രന്‍മാരെയും പുത്രിമാരെയും മോളെക്കിന്‌ അഗ്‌നിയില്‍ ആഹുതിചെയ്യാന്‍ ബന്‍ഹിന്നോം താഴ്‌വരയില്‍ ബാലിന്‍െറ പൂജാഗിരികള്‍ നിര്‍മിച്ചു. ഇതു ഞാന്‍ അവരോടു കല്‍പിച്ചതല്ല. ഈ മ്ലേച്ഛപ്രവൃത്തി വഴി യൂദായെക്കൊണ്ടു പാപം ചെയ്യിക്കണമെന്ന ചിന്തഎന്‍െറ മനസ്‌സില്‍ ഉദിച്ചതുപോലും ഇല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും മോലെക്കിനുവേണ്ടി അഗ്നിപ്രവേശം ചെയ്യിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിൽ ബാൽദേവനുവേണ്ടി ക്ഷേത്രങ്ങൾ പണിയിച്ചു. ഈ മ്ലേച്ഛതകൾ ചെയ്ത് യെഹൂദയെക്കൊണ്ടു പാപം ചെയ്യിക്കാൻ ഞാൻ അവരോടു കൽപ്പിച്ചിട്ടില്ല; ആ കാര്യം എന്റെ മനസ്സിൽ തോന്നിയിട്ടുമില്ല.