Jeremiah 32:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാബിലോണ്യരുടെ പിടിയില്‍നിന്നു സിദെക്കീയാ രക്ഷപെടുകയില്ല; ബാബിലോണ്‍ രാജാവിന്‍റെ കൈയില്‍ തീര്‍ച്ചയായും ഏല്പിക്കപ്പെടും; അവനെ അഭിമുഖമായി കാണുകയും സംസാരിക്കുകയും ചെയ്യും;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാരാജാവായ സിദെക്കീയാവു കല്ദയരുടെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ, ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും; അവൻ ഇവനുമായി വായോടുവായ് സംസാരിക്കയും കണ്ണോടുകണ്ണു കാണുകയും ചെയ്യും;
Malayalam 1992 MBSI
വാടകള്‍ക്കും വാളിന്നും എതിരെ തടുത്തു നില്‍ക്കേണ്ടതിന്നായി ഈ നഗരത്തില്‍ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാരാജാവായ സിദെക്കീയാവ് കല്ദയരുടെ കൈയിൽനിന്ന് രക്ഷപെട്ടുപോകാതെ, ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടും; അവൻ ഇവനുമായി കണ്ണിൽകണ്ണിൽ നോക്കി, മുഖാമുഖമായി സംസാരിക്കും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാരാജാവായ സിദെക്കീയാവ് കല്ദയരുടെ കൈയിൽനിന്ന് ഒഴിഞ്ഞുപോകാതെ, ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിക്കപ്പെടും; അവന്‍ ഇവനുമായി വായോടുവായ് സംസാരിക്കയും കണ്ണോടുകണ്ണ് കാണുകയും ചെയ്യും;
Malayalam Bible POC-ML 2013
കല്‍ദായരുടെ കൈയില്‍നിന്നു യൂദാരാജാവായ സെദെക്കിയാ രക്‌ഷപ്പെടുകയില്ല; ബാബിലോണ്‍രാജാവിന്‍െറ കൈകളില്‍ അകപ്പെടുകതന്നെ ചെയ്യും; അവനെ നേരില്‍കാണുകയും സംസാരിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാരാജാവായ സിദെക്കീയാവ് ബാബേല്യരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയില്ല; അദ്ദേഹം തീർച്ചയായും ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും. അയാൾ അദ്ദേഹത്തോടു മുഖാമുഖമായി; സ്വന്തം കണ്ണിനാൽ കണ്ടുകൊണ്ട് സംസാരിക്കും.