Jeremiah 32:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിന്‍റെ പിതൃസഹോദരനായ ശല്ലൂമിന്‍റെ പുത്രന്‍ ഹനമേല്‍ നിന്‍റെ അടുക്കല്‍ വന്ന് അനാഥോത്തിലുള്ള എന്‍റെ നിലം വാങ്ങുക; അതു വിലകൊടുത്തു വീണ്ടെടുക്കാനുള്ള അവകാശം നിന്‍റേതാണ്” എന്നു പറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽ വന്നു: അനാഥോത്തിലെ എന്റെ നിലം മേടിച്ചുകൊൾക; അതു മേടിപ്പാൻ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും.
Malayalam 1992 MBSI
ഞാന്‍ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവര്‍ക്കും അഭിവൃത്തി വരുത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽ വന്ന് ‘അനാഥോത്തിലെ എന്റെ നിലം വാങ്ങിക്കൊള്ളുക; അത് മേടിക്കുവാൻ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലയോ; ’ എന്ന് പറയും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ഇളയപ്പനായ ശല്ലൂമിന്‍റെ മകന്‍ ഹനമെയേൽ നിന്‍റെ അടുക്കൽ വന്നു: അനാഥോത്തിലെ എന്‍റെ നിലം മേടിച്ചുകൊള്‍ക; അതു മേടിപ്പാന്‍ തക്കവണ്ണം വീണ്ടെടുപ്പിന്‍റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും.
Malayalam Bible POC-ML 2013
നിന്‍െറ പിതൃസഹോദരനായ ഷല്ലൂമിന്‍െറ പുത്രന്‍ ഹനാമേല്‍, അനാത്തോത്തിലുള്ള എന്‍െറ സ്‌ഥലം വാങ്ങുക, അതു വാങ്ങാനുള്ള അവകാശം നിന്‍േറതാണ്‌ എന്നു നിന്നോടു വന്നുപറയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാ, നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽവന്ന്, ‘അനാഥോത്തിലുള്ള എന്റെ നിലം നീ വിലയ്ക്കു വാങ്ങുക. അതു വീണ്ടെടുക്കുന്നതിന് അവകാശവും ഉത്തരവാദിത്വവുമുള്ള ഏറ്റവും അടുത്ത ബന്ധു നീയാണ്,’ എന്നു പറയും.