Jeremiah 32:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ എന്‍റെ പിതൃസഹോദരനായ ശല്ലൂമിന്‍റെ പുത്രന്‍ ഹനമേല്‍, കാവല്‌ക്കാരുടെ അങ്കണത്തില്‍ എന്‍റെ അടുക്കല്‍ വന്ന് എന്നോടു പറഞ്ഞു: “ബെന്യാമീന്‍ ദേശത്ത് അനാഥോത്തിലുള്ള എന്‍റെ നിലം വാങ്ങുക; അതു വീണ്ടെടുത്തു കൈവശം വയ്‍ക്കാനുള്ള അവകാശം നിനക്കുള്ളതാണല്ലോ; നീ അതു വാങ്ങണം.” ഇതു സര്‍വേശ്വരന്‍റെ അരുളപ്പാടാണെന്ന് എനിക്കു മനസ്സിലായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകൻ ഹനമെയേൽ കാവല്പുരമുറ്റത്തു എന്റെ അടുക്കൽ വന്നു: ബെന്യാമീൻദേശത്തു അനാഥോത്തിലെ എന്റെ നിലം മേടിക്കേണമേ; അവകാശം നിനക്കുള്ളതല്ലോ, വീണ്ടെടുപ്പും നിനക്കുള്ളതു; നീ അതു മേടിച്ചുകൊള്ളേണം എന്നു എന്നോടു പറഞ്ഞു; അതു യഹോവയുടെ അരുളപ്പാടു എന്നു ഞാൻ ഗ്രഹിച്ചു.
Malayalam 1992 MBSI
അവര്‍ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാന്‍ നീക്കി അവരെ ശുദ്ധീകരിക്കയും അവര്‍ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകൻ ഹനമെയേൽ കാവല്പുരമുറ്റത്ത് എന്റെ അടുക്കൽ വന്നു: “ബെന്യാമീൻദേശത്ത് അനാഥോത്തിലെ എന്റെ നിലം വാങ്ങണമേ; അവകാശം നിനക്കുള്ളതല്ലയോ; വീണ്ടെടുപ്പും നിനക്കുള്ളത്; നീ അത് മേടിച്ചുകൊള്ളണം” എന്ന് എന്നോടു പറഞ്ഞു; അത് യഹോവയുടെ അരുളപ്പാട് എന്ന് ഞാൻ ഗ്രഹിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ അരുളിച്ചെയ്തതുപോലെ എന്‍റെ ഇളയപ്പന്‍റെ മകന്‍ ഹനമെയേൽ കാവല്പുരമുറ്റത്ത് എന്‍റെ അടുക്കൽ വന്നു: ബെന്യാമീന്‍ ദേശത്ത് അനാഥോത്തിലെ എന്‍റെ നിലം മേടിക്കേണമേ; അവകാശം നിനക്കുള്ളതല്ലോ, വീണ്ടെടുപ്പും നിനക്കുള്ളത്; നീ അതു മേടിച്ചു കൊള്ളേണം എന്ന് എന്നോടു പറഞ്ഞു; അതു യഹോവയുടെ അരുളപ്പാട് എന്നു ഞാന്‍ ഗ്രഹിച്ചു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അരുളിച്ചെയ്‌തതുപോലെ എന്‍െറ പിതൃസഹോദരപുത്രന്‍ ഹനാമേല്‍ കാരാഗൃഹത്തില്‍ എന്‍െറ അടുക്കല്‍വന്നു. ബഞ്ചമിന്‍െറ ദേശത്തുള്ള അനാത്തോത്തിലെ എന്‍െറ സ്‌ഥലം നീ വാങ്ങുക. അതു വാങ്ങാനുള്ള അവകാശം ഏറ്റവും അടുത്ത ചാര്‍ച്ചക്കാരന്‍ എന്ന നിലയ്‌ക്കു നിന്‍േറതാണ്‌. നീ അതു വാങ്ങണം എന്ന്‌ എന്നോടു പറഞ്ഞു. അതു കര്‍ത്താവിന്‍െറ അരുളപ്പാടാണെന്ന്‌ അപ്പോള്‍ എനിക്കു മനസ്‌സിലായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതിനുശേഷം, യഹോവയുടെ വചനപ്രകാരം എന്റെ പിതൃസഹോദരന്റെ മകനായ ഹനമെയേൽ എന്റെ അടുക്കൽ കാവൽപ്പുരമുറ്റത്തു വന്ന് എന്നോടു പറഞ്ഞു: ‘ബെന്യാമീൻദേശത്ത് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക. നിനക്ക് അതു വാങ്ങുന്നതിനുള്ള അവകാശമുണ്ട്. വീണ്ടെടുപ്പവകാശം നിനക്കാണുള്ളത്. നീ നിനക്കുവേണ്ടി അതു വാങ്ങുക.’ “അപ്പോൾ ഇത് യഹോവയുടെ വചനപ്രകാരമാണ് എന്നു ഞാൻ മനസ്സിലാക്കി;