Jeremiah 32:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ എന്‍റെ പിതൃസഹോദരപുത്രന് പതിനേഴു ശേക്കെല്‍ വെള്ളി തൂക്കിക്കൊടുത്ത് അനാഥോത്തിലെ ആ നിലം ഞാന്‍ വാങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ഞാൻ ഇളയപ്പന്റെ മകൻ ഹനമെയേലിനോടു അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെൽ വെള്ളി തൂക്കിക്കൊടുത്തു.
Malayalam 1992 MBSI
ഞാന്‍ അവര്‍ക്കും ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേള്‍ക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാന്‍ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സര്‍വ്വ സമാധാനവും നിമിത്തവും അവര്‍ പേടിച്ചു വിറെക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ഞാൻ ഇളയപ്പന്റെ മകൻ ഹനമെയേലിനോട് അനാഥോത്തിലെ നിലം വാങ്ങി, വിലയായ പതിനേഴ് ശേക്കെൽ വെള്ളി തൂക്കിക്കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ഞാന്‍ ഇളയപ്പന്‍റെ മകന്‍ ഹനമെയേലിനോട് അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെൽ വെള്ളി തൂക്കിക്കൊടുത്തു.
Malayalam Bible POC-ML 2013
അതനുസരിച്ച്‌ എന്‍െറ പിതൃസഹോദര നില്‍നിന്ന്‌ അനാത്തോത്തിലുള്ള സ്‌ഥലം ഞാന്‍ വാങ്ങി. അതിന്‍െറ വില പതിനേഴു ഷെക്കല്‍ വെള്ളി ഞാന്‍ തൂക്കിക്കൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ഞാൻ എന്റെ പിതൃസഹോദരന്റെ മകനായ ഹനമെയേലിൽനിന്ന് അനാഥോത്തിലെ നിലം വിലയ്ക്കുവാങ്ങി. പതിനേഴു ശേക്കേൽ വെള്ളി ഞാൻ അയാൾക്കു തൂക്കിക്കൊടുത്തു.