Jeremiah 33:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അരുളിച്ചെയ്യുന്നു: “നിര്‍ദിഷ്ട സമയങ്ങളില്‍ രാവും പകലും ഉണ്ടാകാത്തവിധം രാത്രിയോടും പകലിനോടുമുള്ള എന്‍റെ ഉടമ്പടി ലംഘിക്കാന്‍ കഴിയുമോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ,
Malayalam 1992 MBSI
അവരുടെ ശത്രുക്കളുടെ കയ്യിലും അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കയ്യിലും ഞാന്‍ അവരെ ഏല്പിക്കും; അവരുടെ ശവങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായ്തീരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവിധം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ലംഘിക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുര്‍ബലമാക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കിൽ,
Malayalam Bible POC-ML 2013
കര്‍ത്താവ് അരുളിച്ചെയ്യുന്നു: പകലും രാത്രിയും ഇല്ലാതാകത്തക്കവിധം പകലിനോടും രാത്രിയോടും ഉള്ള എന്‍െറ ഉടമ്പടി ലംഘിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ മാത്രമേ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ പകലിനോടുചെയ്ത എന്റെ ഉടമ്പടിയും രാത്രിയോടുചെയ്ത എന്റെ ഉടമ്പടിയും ലംഘിച്ചുകൊണ്ട് പകലും രാത്രിയും അതതിന്റെ നിശ്ചിതസമയത്ത് വരാതെയാക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ,