Jeremiah 33:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ കോപത്തിലും ക്രോധത്തിലും ഞാന്‍ നശിപ്പിക്കാന്‍ പോകുന്ന മനുഷ്യരുടെ മൃതശരീരങ്ങള്‍ക്കൊണ്ടു തങ്ങളെ എതിര്‍ക്കുന്നവരുടെ ഭവനങ്ങള്‍ നിറയ്‍ക്കാന്‍ ബാബിലോണ്യര്‍ വരുന്നു; അവര്‍ ചെയ്ത സകല തിന്മപ്രവൃത്തികളും നിമിത്തം ഈ നഗരത്തില്‍നിന്ന് എന്‍റെ മുഖം ഞാന്‍ തിരിച്ചിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ കല്ദയരോടു യുദ്ധം ചെയ്‌വാൻ ചെല്ലുന്നു; എന്നാൽ അതു, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു.
Malayalam 1992 MBSI
നീ വാളാല്‍ മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാര്‍ക്കും വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവര്‍ നിനക്കുവേണ്ടിയും കഴിക്കും; അയ്യോ തമ്പുരാനേ! എന്നു ചൊല്ലി അവര്‍ നിന്നെക്കുറിച്ചു വിലപിക്കും; അതു ഞാന്‍ കല്പിച്ച വചനമല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ കല്ദയരോടു യുദ്ധം ചെയ്യുവാൻ ചെല്ലുന്നു; എന്നാൽ അത്, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കുവാനത്രേ; അവരുടെ സകലദോഷവുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ കല്ദയരോടു യുദ്ധം ചെയ്‍വാന്‍ ചെല്ലുന്നു; എന്നാൽ അതു, ഞാന്‍ എന്‍റെ കോപത്തിലും എന്‍റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങള്‍കൊണ്ട് അവയെ നിറപ്പാനത്രേ; അവരുടെ സകല ദോഷവും നിമിത്തം ഞാന്‍ എന്‍റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
കല്‍ദായരെ എതിര്‍ക്കുന്ന അവര്‍ തങ്ങളുടെ വീടുകള്‍ ശവശരീരങ്ങള്‍കൊണ്ടു നിറയ്‌ക്കുകയായിരിക്കും ചെയ്യുക. കോപത്താലും ക്രോധത്താലും ഞാന്‍ തന്നെ അവരെ അരിഞ്ഞുവീഴ്‌ത്തും. എന്തെന്നാല്‍, അവരുടെ അകൃത്യങ്ങള്‍ നിമിത്തം ഞാന്‍ ഈ നഗരത്തില്‍നിന്നും മുഖംമറച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘അത് എന്റെ കോപത്തിലും ക്രോധത്തിലും ഞാൻ കൊന്നുകളഞ്ഞ മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കും. അവരുടെ സകലദുഷ്ടതകളുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.