Jeremiah 34:21 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാരാജാവായ സിദെക്കീയായെയും അയാളുടെ പ്രഭുക്കന്മാരെയും ശത്രുക്കളുടെ കൈയില്‍ ഏല്പിക്കും. അവരെ നിഗ്രഹിക്കാന്‍ നോക്കുന്നവരുടെയും നിങ്ങളില്‍നിന്നു പിന്‍വാങ്ങിയ ബാബിലോണ്‍രാജാവിന്‍റെ സൈന്യത്തിന്‍റെയും കൈയില്‍തന്നെ. എന്‍റെ കല്പനയാല്‍ ഈ നഗരത്തിലേക്കു ഞാന്‍ ബാബിലോണ്യരെ മടക്കിവരുത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കയ്യിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിലും ഏല്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാരാജാവായ സിദെക്കീയാവിനെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിലും ഏല്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാരാജാവായ സിദെക്കീയാവെയും അവന്‍റെ പ്രഭുക്കന്മാരെയും ഞാന്‍ അവരുടെ ശത്രുക്കളുടെ കൈയിലും അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേൽരാജാവിന്‍റെ സൈന്യത്തിന്‍റെ കൈയിലും ഏല്പിക്കും.
Malayalam Bible POC-ML 2013
യൂദാരാജാവായ സെദെക്കിയായെയും അവന്‍െറ പ്രഭുക്കന്‍മാരെയും അവരെ കൊല്ലാന്‍ ശ്രമിക്കുന്ന ശത്രുക്കളുടെ കൈകളില്‍ ഞാന്‍ ഏല്‍പിക്കും. അവരെ, നിങ്ങളില്‍നിന്നു പിന്‍വാങ്ങിയ ബാബിലോണ്‍രാജാവിന്‍െറ സൈന്യങ്ങളുടെ കൈയില്‍ ഞാന്‍ ഏല്‍പിച്ചുകൊടുക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യെഹൂദാരാജാവായ സിദെക്കീയാവിനെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ടു പിൻവാങ്ങിയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിലും ഏൽപ്പിക്കും.