Jeremiah 34:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍റെ കൈയില്‍നിന്നു നീ രക്ഷപെടുകയില്ല; നീ ബന്ദിയായി അവന്‍റെ കൈയില്‍ ഏല്പിക്കപ്പെടും; നീ ബാബിലോണ്‍രാജാവിനെ നേരിട്ടു കാണും; അവനോട് അഭിമുഖമായി സംസാരിക്കും; നിന്നെ ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അവന്റെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ പിടിപെട്ടു അവന്റെ കയ്യിൽ ഏല്പിക്കപ്പെടും; നീ ബാബേൽരാജാവിനെ കണ്ണോടു കണ്ണു കാണുകയും അവൻ വായോടുവായ് നിന്നോടു സംസാരിക്കയും നീ ബാബേലിലേക്കു പോകേണ്ടിവരികയും ചെയ്യും.
Malayalam 1992 MBSI
അങ്ങനെ ഞാന്‍ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകന്‍ യയസന്യാവെയും അവന്റെ സഹോദരന്മാരെയും അവന്റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ അവന്റെ കൈയിൽനിന്ന് രക്ഷപെട്ടുപോകാതെ പിടിപെട്ട് അവന്റെ കൈയിൽ ഏല്പിക്കപ്പെടും; നീ ബാബേൽരാജാവിനെ കണ്ണിൽ കണ്ണിൽ നോക്കുകയും അവൻ മുഖാമുഖമായി നിന്നോടു സംസാരിക്കുകയും നീ ബാബേലിലേക്ക് പോകേണ്ടിവരുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അവന്റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകാതെ പിടിപെട്ട് അവന്റെ കൈയിൽ ഏല്പിക്കപ്പെടും; നീ ബാബേൽരാജാവിനെ കണ്ണോടുകണ്ണ് കാണുകയും അവന്‍ വായോടു വായ് നിന്നോടു സംസാരിക്കയും നീ ബാബേലിലേക്കു പോകേണ്ടിവരികയും ചെയ്യും.
Malayalam Bible POC-ML 2013
നീ രക്‌ഷപെടുകയില്ല; പിടിക്കപ്പെടും; അവന്‍െറ കൈകളില്‍ ഏല്‍പിക്കപ്പെടുകതന്നെ ചെയ്യും. നിനക്കു ബാബിലോണ്‍ രാജാവിന്‍െറ മുന്‍പില്‍ നില്‍ക്കേണ്ടിവരും. നിന്നെ ബാബിലോണിലേക്കു കൊണ്ടുപോകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ അദ്ദേഹത്തിന്റെ കൈയിൽനിന്ന് രക്ഷപ്പെടുകയില്ല, എന്നാൽ നിന്നെ അവൻ പിടിച്ചടക്കും, നീ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും. നീ ബാബേൽരാജാവിനെ കണ്മുമ്പിൽ കാണും; അദ്ദേഹം അഭിമുഖമായി നിന്നോടു സംസാരിക്കും. നീ ബാബേലിലേക്കു പോകേണ്ടിവരും.