Jeremiah 34:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നീ വാളാല്‍ മരിക്കുകയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പു രാജാക്കന്മാരായിരുന്ന നിന്‍റെ പിതാക്കന്മാരുടെ ശവസംസ്കാരത്തിനു ചെയ്തതുപോലെ സുഗന്ധദ്രവ്യങ്ങള്‍ നിനക്കുവേണ്ടിയും കത്തിക്കും; അയ്യോ, ഞങ്ങളുടെ രാജാവ് എന്നു പറഞ്ഞ് ജനം വിലപിക്കും; ഞാനാണ് ഇതു പറയുന്നത് എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ വാളാൽ മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാർക്കു വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവർ നിനക്കുവേണ്ടിയും കഴിക്കും; അയ്യോ തമ്പുരാനേ! എന്നു ചൊല്ലി അവർ നിന്നെക്കുറിച്ചു വിലപിക്കും; അതു ഞാൻ കല്പിച്ച വചനമല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
പിന്നെ ഞാന്‍, രേഖാബ്യഗൃഹക്കാരുടെ മുമ്പില്‍ വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടുവീഞ്ഞു കുടിപ്പിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നീ വാളാൽ മരിക്കുകയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാർക്കു വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവർ നിനക്കുവേണ്ടിയും കഴിക്കും; ‘അയ്യോ തമ്പുരാനേ!’ എന്നു ചൊല്ലി അവർ നിന്നെക്കുറിച്ചു വിലപിക്കും; അത് ഞാൻ കല്പിച്ച വചനമല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ വാളാൽ മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്‍റെ പിതാക്കന്മാര്‍ക്കുവേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവര്‍ നിനക്കു വേണ്ടിയും കഴിക്കും; അയ്യോ തമ്പുരാനേ! എന്നു ചൊല്ലി അവര്‍ നിന്നെക്കുറിച്ചു വിലപിക്കും; അതു ഞാന്‍ കല്പിച്ച വചനമല്ലോ എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
നിനക്കു മുന്‍പു രാജാക്കന്‍മാരായിരുന്ന നിന്‍െറ പിതാക്കന്‍മാര്‍ക്കുവേണ്ടി ചെയ്‌തതുപോലെ സുഗന്ധദ്രവ്യങ്ങള്‍ നിനക്കുവേണ്ടിയും കത്തിക്കും. ഹാ! ഞങ്ങളുടെ പ്രഭു എന്നു പറഞ്ഞ് അവര്‍ നിന്നെ ഓര്‍ത്തു വിലപിക്കും. ഞാനാണ് ഇതു പറയുന്നത്- കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ സമാധാനത്തോടെ മരിക്കും. നിനക്കുമുമ്പ് വാണിരുന്ന രാജാക്കന്മാരായ നിന്റെ മുൻഗാമികളുടെ ആദരസൂചകമായി ചിതയൊരുക്കിയതുപോലെ അവർ നിനക്കുവേണ്ടിയും ആദരസൂചകമായി ചിതയൊരുക്കി, “അയ്യോ തമ്പുരാനേ!” എന്നു പറഞ്ഞ് അവർ നിനക്കായും വിലപിക്കും. ഞാൻതന്നെയാണ് ഈ വാഗ്ദാനം നൽകുന്നത്, എന്നു യഹോവ പ്രഖ്യാപിക്കുന്നു.’ ”