Jeremiah 34:9 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനുശേഷം യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി, ഉടമ്പടി അനുസരിച്ച് ആരും തങ്ങളുടെ സഹോദരങ്ങളായ യെഹൂദരെ അടിമകളാക്കാന്‍ പാടില്ലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്വതന്ത്രരായി വിട്ടയക്കേണ്ടതിന്നു ഒരു വിമോചനം പ്രസിദ്ധമാക്കേണമെന്നു സിദെക്കീയാരാജാവു യെരൂശലേമിലെ സകല ജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു.
Malayalam 1992 MBSI
പാര്‍പ്പാന്‍ വീടു പണികയോ ചെയ്യാതെ രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്റെ വാക്കു കേട്ടനുസരിച്ചുവരുന്നു; ഞങ്ങള്‍ക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്വതന്ത്രരായി വിട്ടയയ്ക്കേണ്ടതിന് ഒരു വിമോചനം പ്രസിദ്ധമാക്കണമെന്ന് സിദെക്കീയാരാജാവ് യെരൂശലേമിലെ സകല ജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിന് യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു വിമോചനം പ്രസിദ്ധമാക്കേണമെന്നു സിദെക്കീയാരാജാവ് യെരൂശലേമിലെ സകല ജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്.
Malayalam Bible POC-ML 2013
സ്വതന്ത്രരാക്കുമെന്ന് ഒരു വിളംബരം പുറപ്പെടുവിക്കാന്‍ സെദെക്കിയാരാജാവ് ജറുസലെമിലെ ജനങ്ങളുമായി ഒരു ഉടമ്പടി ചെയ്‌തു. ആരും തന്‍െറ യഹൂദസഹോദരനെ അടിമയാക്കാതിരിക്കാനായിരുന്നു അത്. അതിനുശേഷം ജറെമിയായ്‌ക്കു കര്‍ത്താവില്‍നിന്ന് അരുളപ്പാടുണ്ടായി.