Jeremiah 35:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ ഈ ദേശം ആക്രമിച്ചപ്പോള്‍ ബാബിലോണ്യരുടെയും സിറിയാക്കാരുടെയും സൈന്യങ്ങളുടെ മുമ്പില്‍നിന്നു യെരൂശലേമിലേക്കു പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു; അങ്ങനെയാണ് ഞങ്ങള്‍ ഇപ്പോള്‍ യെരൂശലേമില്‍ പാര്‍ക്കുന്നത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസർ ദേശത്തെ ആക്രമിച്ചപ്പോൾ ഞങ്ങൾ: വരുവിൻ കല്ദയരുടെ സൈന്യത്തിന്റെയും അരാമ്യരുടെ സൈന്യത്തിന്റെയും മുമ്പിൽനിന്നു നമുക്കു യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങൾ യെരൂശലേമിൽ പാർത്തുവരുന്നു.
Malayalam 1992 MBSI
ശാഫാന്റെ മകനായ ഗെമര്‍യ്യാവിന്റെ മകന്‍ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തില്‍നിന്നു വായിച്ചു കേട്ടപ്പോള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസർ ദേശത്തെ ആക്രമിച്ചപ്പോൾ ഞങ്ങൾ: ‘വരുവിൻ, കല്ദയരുടെയും അരാമ്യരുടെയും സൈന്യത്തിന്റെ മുമ്പിൽനിന്ന് നമുക്ക് യെരൂശലേമിലേക്ക് പോയ്ക്കളയാം’ എന്ന് പറഞ്ഞു; അങ്ങനെ ഞങ്ങൾ യെരൂശലേമിൽ താമസിച്ചുവരുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസര്‍ ദേശത്തെ ആക്രമിച്ചപ്പോള്‍ ഞങ്ങള്‍: വരുവിന്‍ കല്ദയരുടെ സൈന്യത്തിന്റെയും അരാമ്യരുടെ സൈന്യത്തിന്റെയും മുമ്പിൽനിന്നു നമുക്ക് യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങള്‍ യെരൂശലേമിൽ പാര്‍ത്തുവരുന്നു
Malayalam Bible POC-ML 2013
എന്നാല്‍, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ദേശം ആക്രമിച്ചപ്പോള്‍ കല്‍ദായരുടെയും സിറിയാക്കാരുടെയും സൈന്യത്തെ ഭയന്ന് ജറുസലെമിലേക്കു പോരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസർ ഈ ദേശത്തെ ആക്രമിച്ചപ്പോൾ, ഞങ്ങൾ, ‘വരിക, ബാബേല്യരുടെയും അരാമ്യരുടെയും സൈന്യത്തിന്റെ മുമ്പിൽനിന്ന് രക്ഷപ്പെടുന്നതിനു നമുക്കു ജെറുശലേമിലേക്കു പോകണം’ എന്നു പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങൾ ജെറുശലേമിൽ താമസിക്കുന്നത്.”