Jeremiah 35:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വീഞ്ഞു കുടിക്കരുതെന്നു രേഖാബിന്‍റെ പുത്രനായ യോനാദാബ് തന്‍റെ പുത്രന്മാര്‍ക്കുകൊടുത്തിരുന്ന കല്പന അവര്‍ അനുസരിച്ചു; ഇന്നുവരെ അവര്‍ വീഞ്ഞു കുടിച്ചിട്ടില്ല; അങ്ങനെ അവര്‍ പിതാവിന്‍റെ കല്പന അനുസരിച്ചു; എന്നാല്‍ ഞാന്‍ നിങ്ങളോടു നിരന്തരം സംസാരിച്ചെങ്കിലും നിങ്ങള്‍ എന്നെ ശ്രദ്ധിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവർ നിവർത്തിക്കുന്നു; അവർ പിതാവിന്റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാൽ ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല.
Malayalam 1992 MBSI
അപ്പോള്‍ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകന്‍ യെഹൂദിയെ ബാരൂക്കിന്റെ അടുക്കല്‍ അയച്ചുനീ ജനത്തെ വായിച്ചുകേള്‍പ്പിച്ച പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്‍യ്യാവിന്റെ മകന്‍ ബാരൂക്‍ പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു അവരുടെ അടുക്കല്‍ വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോട് വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചത് അവർ അനുസരിക്കുന്നു; അവർ പിതാവിന്റെ കല്പന പ്രമാണിച്ച് ഇന്നുവരെ വീഞ്ഞ് കുടിക്കാതെ ഇരിക്കുന്നു; എന്നാൽ ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രേഖാബിന്‍റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചത് അവര്‍ നിവര്‍ത്തിക്കുന്നു; അവര്‍ പിതാവിന്‍റെ കല്പന പ്രമാണിച്ച് ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാൽ ഞാന്‍ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിച്ചിട്ടില്ല.
Malayalam Bible POC-ML 2013
വീഞ്ഞു കുടിക്കരുതെന്നു റക്കാബിന്‍െറ പുത്രനായ യോനാദാബ് നല്‍കിയ കല്‍പന അവന്‍െറ മക്കള്‍ അനുസരിക്കുന്നു. ഇന്നുവരെ അവര്‍ വീഞ്ഞു കുടിക്കാതെ പിതാവിന്‍െറ ആജ്‌ഞ അനുസരിച്ചു. ഞാന്‍ നിരന്തരം ആജ്‌ഞാപിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിക്കുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘രേഖാബിന്റെ പുത്രനായ യോനാദാബ് തന്റെ മക്കളോടു വീഞ്ഞു കുടിക്കരുത്, എന്നു കൽപ്പിച്ചത് പാലിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവർ ഇന്നുവരെയും തങ്ങളുടെ പൂർവപിതാവിന്റെ കൽപ്പന അനുസരിച്ചു വീഞ്ഞു കുടിക്കാതെയിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോട് വീണ്ടും വീണ്ടും സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല.