Jeremiah 35:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രേഖാബ്യരോടു യിരെമ്യാ പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവവും, സര്‍വശക്തനുമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാവായ യോനാദാബിന്‍റെ കല്പനകളെല്ലാം നിങ്ങള്‍ അനുസരിച്ചു; അയാളുടെ ആജ്ഞകളെല്ലാം പാലിക്കുകയും കല്പനകളനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യിരെമ്യാവു രേഖാബ്യഗൃഹത്തോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രമാണിച്ചു അവന്റെ ആജ്ഞയൊക്കെയും അനുസരിച്ചു അവൻ കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കകൊണ്ടു,
Malayalam 1992 MBSI
ബാരൂക്‍ അവരോടുഅവന്‍ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാന്‍ മഷികൊണ്ടു പുസ്തകത്തില്‍ എഴുതി എന്നുത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യിരെമ്യാവ് രേഖാബ്യഗൃഹത്തോടു പറഞ്ഞത്: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. “നിങ്ങൾ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രമാണിച്ച് അവന്റെ ആജ്ഞ സകലവും അനുസരിച്ച് അവൻ കല്പിച്ചതുപോലെ എല്ലാം ചെയ്തിരിക്കുകകൊണ്ട്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യിരെമ്യാവ് രേഖാബ്യഗൃഹത്തോടു പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രമാണിച്ച് അവന്‍റെ ആജ്ഞയൊക്കെയും അനുസരിച്ച് അവന്‍ കല്പിച്ചതുപോലെയൊക്കെയും ചെയ്തിരിക്കകൊണ്ട്,
Malayalam Bible POC-ML 2013
ജറെമിയാ റക്കാബ്യരോടു പറഞ്ഞു, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാവായ യോനാദാബിന്‍െറ കല്‍പന അനുസരിക്കുകയും നിയമങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തു. അവന്‍ ആജ്‌ഞാപിച്ചതെല്ലാം നിങ്ങള്‍ പ്രവര്‍ത്തിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം യിരെമ്യാവ് രേഖാബ്യഗൃഹത്തോട് ഇപ്രകാരം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ നിങ്ങളുടെ പൂർവപിതാവായ യോനാദാബിന്റെ കൽപ്പന അനുസരിച്ച് അവന്റെ എല്ലാ ആജ്ഞകളും പാലിക്കുകയും അവൻ നിങ്ങളോടു കൽപ്പിച്ചതെല്ലാം അനുഷ്ഠിക്കുകയും ചെയ്യുകനിമിത്തം