Jeremiah 35:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ രേഖാബ്യരുടെ അടുക്കല്‍ ചെന്ന് അവരോടു സംസാരിച്ച് അവരെ സര്‍വേശ്വരന്‍റെ ആലയത്തിലെ ഒരു മുറിയില്‍ കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു കുടിക്കാന്‍ വീഞ്ഞു കൊടുക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ രേഖാബ്യഗൃഹത്തിന്റെ അടുക്കൽ ചെന്നു, അവരോടു സംസാരിച്ചു അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയിൽ കൊണ്ടുവന്നു അവർക്കു വീഞ്ഞുകുടിപ്പാൻ കൊടുക്ക.
Malayalam 1992 MBSI
നീ ഒരു പുസ്തകച്ചുരുള്‍ മേടിച്ചു, ഞാന്‍ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാള്‍മുതല്‍ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാന്‍ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതില്‍ എഴുതുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ രേഖാബ്യഗൃഹത്തിൽ ചെന്ന്, അവരോടു സംസാരിച്ച് അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയിൽ കൊണ്ടുവന്ന് അവർക്ക് വീഞ്ഞുകുടിക്കുവാൻ കൊടുക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ രേഖാബ്യഗൃഹത്തിന്റെ അടുക്കൽ ചെന്ന് അവരോടു സംസാരിച്ച് അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയിൽ കൊണ്ടുവന്ന് അവര്‍ക്കു വീഞ്ഞു കുടിപ്പാന്‍ കൊടുക്ക.
Malayalam Bible POC-ML 2013
നീ റക്കാബ്യരുടെ അടുത്തു ചെന്ന് അവരോടു സംസാരിക്കുക. കര്‍ത്താവിന്‍െറ ആലയത്തിലെ ഒരു മുറിയില്‍ കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു വീഞ്ഞു കൊടുക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീ രേഖാബ്യരുടെ ഭവനത്തിൽചെന്ന് അവരെ യഹോവയുടെ ആലയത്തിന്റെ വശത്തോടു ചേർന്നുള്ള ഒരു മുറിയിലേക്കു വരുന്നതിനു ക്ഷണിക്കുക, അതിനുശേഷം അവർക്കു വീഞ്ഞു കുടിക്കാൻ കൊടുക്കുക.”