Jeremiah 35:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുത്; നിങ്ങള്‍ വീടു പണിയരുത്; വിത്തു വിതയ്‍ക്കരുത്; മുന്തിരിത്തോട്ടം നട്ടുണ്ടാക്കരുത്; അതു കൈവശം വയ്‍ക്കയുമരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുതു; വീടു പണിയരുതു; വിത്തു വിതെക്കരുതു; മുന്തിരിത്തോട്ടം ഉണ്ടാക്കരുതു; ഈവക ഒന്നും നിങ്ങൾക്കുണ്ടാകയുമരുതു; നിങ്ങൾ ജീവപര്യന്തം കൂടാരങ്ങളിൽ പാർക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.
Malayalam 1992 MBSI
പക്ഷെ അവര്‍ യഹോവയുടെ മുമ്പില്‍ വീണു അപേക്ഷിച്ചുകൊണ്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുത്; വീടു പണിയരുത്; വിത്തു വിതയ്ക്കരുത്; മുന്തിരിത്തോട്ടം ഉണ്ടാക്കരുത്; ഈവക ഒന്നും നിങ്ങൾക്കുണ്ടാകുകയും അരുത്; നിങ്ങൾ ജീവപര്യന്തം കൂടാരങ്ങളിൽ വസിക്കണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുത്; വീടു പണിയരുത്; വിത്തു വിതയ്ക്കരുത്; മുന്തിരിത്തോട്ടം ഉണ്ടാക്കരുത്; ഈവക ഒന്നും നിങ്ങള്‍ക്കുണ്ടാകയുമരുത്; നിങ്ങള്‍ ജീവപര്യന്തം കൂടാരങ്ങളിൽ പാര്‍ക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ വീടു പണിയരുത്‌, വിത്തു വിതയ്‌ക്കുകയോ മുന്തിരിത്തോട്ടം നട്ടുവളര്‍ത്തുകയോ കൈവശം വയ്‌ക്കുകയോ അരുത്‌. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ കൂടാരങ്ങളില്‍ വസിക്കണം. അങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ വിദേശികളെപ്പോലെ പാര്‍ക്കുന്ന നാട്ടില്‍ ദീര്‍ഘനാള്‍ നിങ്ങള്‍ക്കു വസിക്കാന്‍ കഴിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘മാത്രമല്ല, നിങ്ങൾ വീടുകൾ പണിയുകയോ വിത്തു വിതയ്ക്കുകയോ മുന്തിരിത്തോപ്പ് നട്ടുപിടിപ്പിക്കുകയോ ചെയ്യരുത്; ഇവയൊന്നും നിങ്ങൾക്ക് ഒരിക്കലും ഉണ്ടാകാൻ പാടില്ല, എന്നാൽ നിങ്ങൾ എപ്പോഴും കൂടാരങ്ങളിൽത്തന്നെ പാർക്കണം. അങ്ങനെയായാൽ നിങ്ങൾ ദേശാന്തരികളായി പാർക്കുന്ന ദേശത്ത് ദീർഘകാലം വസിക്കും, എന്നും അദ്ദേഹം കൽപ്പിച്ചു.’