Jeremiah 36:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ പുസ്തകച്ചുരുളില്‍നിന്നു യിരെമ്യാ പറഞ്ഞുകൊടുത്ത വചനങ്ങളെല്ലാം ശാഫാന്‍റെ പുത്രനും ദേവാലയത്തിലെ കാര്യവിചാരകനുമായ ഗെമര്യായുടെ മുറിയില്‍ വച്ചു സകല ജനവും കേള്‍ക്കെ ബാരൂക്ക് വായിച്ചു; ആ മുറി ദേവാലയത്തിലെ പുതിയ വാതിലിനു സമീപം, മുകളിലത്തെ അങ്കണത്തില്‍ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ബാരൂക്ക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയവാതിലിന്റെ പ്രവേശനത്തിങ്കൽ, മേലത്തെ മുറ്റത്തു, ശാഫാന്റെ മകനായ ഗെമര്യാരായസക്കാരന്റെ മുറിയിൽവെച്ചു ആ പുസ്തകത്തിൽനിന്നു യിരെമ്യാവിന്റെ വചനങ്ങളെ സകലജനത്തെയും വായിച്ചുകേൾപ്പിച്ചു.
Malayalam 1992 MBSI
നിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സര്‍വ്വ സൈന്യത്തേയും നിങ്ങള്‍ തോല്പിച്ചിട്ടു, മുറിവേറ്റ ചിലര്‍ മാത്രം ശേഷിച്ചിരുന്നാലും അവര്‍ ഔരോരുത്തന്‍ താന്താന്റെ കൂടാരത്തില്‍ നിന്നു എഴുന്നേറ്റുവന്നു ഈ നഗരത്തെ തീവെച്ചു ചുട്ടുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ബാരൂക്ക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയ വാതിലിന്റെ പ്രവേശനത്തിങ്കൽ, മുകളിലെ മുറ്റത്ത്, രായസക്കാരനായ ശാഫാന്റെ മകൻ ഗെമര്യാവിന്റെ മുറിയിൽ വച്ച് ആ പുസ്തകത്തിൽനിന്ന് യിരെമ്യാവിന്റെ വചനങ്ങൾ സകല ജനത്തെയും വായിച്ചു കേൾപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ബാരൂക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്‍റെ പുതിയ വാതിലിന്‍റെ പ്രവേശനത്തിങ്കൽ, മേലത്തെ മുറ്റത്ത്, ശാഫാന്‍റെ മകനായ ഗെമര്യാരായസക്കാരന്‍റെ മുറിയിൽവച്ച് ആ പുസ്തകത്തിൽനിന്ന് യിരെമ്യാവിന്‍റെ വചനങ്ങളെ സകല ജനത്തെയും വായിച്ച് കേള്‍പ്പിച്ചു.
Malayalam Bible POC-ML 2013
അപ്പോള്‍ ജറെമിയാ പറഞ്ഞെഴുതി ച്ചകര്‍ത്താവിന്‍െറ വചനങ്ങള്‍ ജനങ്ങളെല്ലാം കേള്‍ക്കേ ദേവാലയത്തില്‍ കാര്യവിചാരകനായ ഷാഫാന്‍െറ മകന്‍ ഗമാറിയായുടെ മുറിയില്‍വച്ച്‌ ബാറൂക്ക്‌ ചുരുളില്‍നിന്നു വായിച്ചു. ദേവാലയത്തിന്‍െറ പുതിയ വാതിലിനു സമീപം, മുകളിലത്തെ അങ്കണത്തിലാണ്‌ ഈ മുറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ സമയത്ത് ബാരൂക്ക് യഹോവയുടെ ആലയത്തിലെ പുതിയ കവാടത്തിന്റെ പ്രവേശനസ്ഥലത്ത് മുകൾഭാഗത്തുള്ള അങ്കണത്തിൽ ലേഖകനായ ശാഫാന്റെ മകനായ ഗെമര്യാവിന്റെ മുറിയിൽവെച്ച് യിരെമ്യാവിന്റെ വചനങ്ങളെല്ലാം ആ തുകൽച്ചുരുളിൽനിന്നു സകലജനത്തെയും വായിച്ചുകേൾപ്പിച്ചു.