Jeremiah 36:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അയാള്‍ കൊട്ടാരത്തില്‍ കാര്യദര്‍ശിയുടെ മുറിയിലേക്കു കയറിച്ചെന്നു; പ്രഭുക്കന്മാരെല്ലാം അവിടെ ഇരിപ്പുണ്ടായിരുന്നു; കാര്യദര്‍ശിയായ എലീശാമാ, ശെമയ്യായുടെ പുത്രന്‍ ദലായാ, അഖ്ബോരിന്‍റെ പുത്രന്‍ എല്‍നാഥാന്‍, ശാഫാന്‍റെ പുത്രന്‍ ഗെമര്യാ ഹനന്യായുടെ പുത്രന്‍ സിദെക്കീയാ തുടങ്ങിയ എല്ലാ പ്രഭുക്കന്മാരും ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നേ.
Malayalam 1992 MBSI
യിരെമ്യാവു ബെന്യാമീന്‍ ദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയില്‍ തന്റെ ഔഹരി വാങ്ങുവാന്‍ യെരൂശലേമില്‍നിന്നു പുറപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെ സകല പ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരന്‍ എലീശാമായും ശെമയ്യാവിന്‍റെ മകന്‍ ദെലായാവും അഖ്ബോരിന്‍റെ മകന്‍ എൽനാഥാനും ശാഫാന്‍റെ മകന്‍ ഗെമര്യാവും ഹനന്യാവിന്‍റെ മകന്‍ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ.
Malayalam Bible POC-ML 2013
അനന്തരം അവന്‍ കൊട്ടാരത്തില്‍ കാര്യവിചാരകന്‍െറ മുറിയില്‍ വന്നു. പ്രഭുക്കന്‍മാര്‍ എല്ലാവരും അവിടെ സന്നിഹിതരായിരുന്നു. കാര്യവിചാരകനായ എലിഷാമ, ഷെമായായുടെ പുത്രന്‍ ദലായാ, അക്‌ബോറിന്‍െറ പുത്രന്‍ എല്‍നാഥാന്‍, ഷാഫാന്‍െറ പുത്രന്‍ ഗമാറിയാ, ഹനനിയായുടെ പുത്രന്‍ സെദെക്കിയാ തുടങ്ങിയ സകല പ്രഭുക്കന്‍മാരും അവിടെ ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം രാജകൊട്ടാരത്തിൽ ലേഖകന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഉണ്ടായിരുന്നു: ലേഖകനായ എലീശാമയും ശെമയ്യാവിന്റെ മകൻ ദെലായാവും അക്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും മറ്റെല്ലാ പ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു.