Jeremiah 36:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നീ ഒരു പുസ്തകച്ചുരുള്‍ എടുത്തു യോശീയായുടെ കാലത്തു ഞാന്‍ നിന്നോടു സംസാരിക്കാന്‍ തുടങ്ങിയതുമുതല്‍ ഇന്നുവരെ ഇസ്രായേലിനെയും യെഹൂദായെയും സകല ജനതകളെയും സംബന്ധിച്ചു ഞാന്‍ പറഞ്ഞതെല്ലാം അതില്‍ രേഖപ്പെടുത്തുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ഒരു പുസ്തകച്ചുരുൾ മേടിച്ചു, ഞാൻ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാൻ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക.
Malayalam 1992 MBSI
എന്നാല്‍ അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നീ ഒരു പുസ്തകച്ചുരുൾ വാങ്ങി ഞാൻ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജനതകളെയുംകുറിച്ച് ഞാൻ നിന്നോട് അരുളിച്ചെയ്ത വചനങ്ങളെല്ലാം അതിൽ എഴുതുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ ഒരു പുസ്തകച്ചുരുള്‍ മേടിച്ച്, ഞാന്‍ യോശീയാവിന്‍റെ കാലത്ത് നിന്നോടു സംസാരിച്ചു തുടങ്ങിയനാള്‍ മുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദായെയും സകല ജാതികളെയും കുറിച്ച് ഞാന്‍ നിന്നോട് അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക.
Malayalam Bible POC-ML 2013
ഞാന്‍ നിന്നോട്‌ ആദ്യം സംസാരി ച്ചജോസിയായുടെ കാലംമുതല്‍ ഇന്നുവരെ ഇസ്രായേലിനെയും യൂദായെയും സകല ജനതകളെയും സംബന്‌ധിച്ചു പറഞ്ഞിട്ടുളള കാര്യങ്ങള്‍ ഒരു പുസ്‌തകച്ചുരുളില്‍ എഴുതുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീ ഒരു തുകൽച്ചുരുൾ എടുത്ത് യോശിയാവിന്റെ കാലത്തു ഞാൻ നിന്നോടു സംസാരിക്കാൻ തുടങ്ങിയ കാലംമുതൽ ഇന്നുവരെ ഇസ്രായേലിനെക്കുറിച്ചും യെഹൂദയെക്കുറിച്ചും മറ്റ് എല്ലാ രാഷ്ട്രങ്ങളെക്കുറിച്ചും നിന്നോട് അരുളിച്ചെയ്ത സകലവചനങ്ങളും അതിൽ എഴുതുക.