Jeremiah 36:26 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഴുത്തുകാരനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിച്ചുകൊണ്ടുവരാന്‍ രാജാവ് തന്‍റെ പുത്രനായ യെരഹ്മെയേല്‍, അസ്രിയേലിന്‍റെ പുത്രന്‍ സെരായാ, അബ്‍ദേലിന്‍റെ പുത്രന്‍ ശെലെമ്യാ എന്നിവരോടു കല്പിച്ചു; എന്നാല്‍ സര്‍വേശ്വരന്‍ യിരെമ്യായെയും ബാരൂക്കിനെയും ഒളിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാൻ രാജാവു രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിക്കുവാൻ രാജാവ് രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവിനോടും അബ്ദേലിന്റെ മകനായ ശെലെമ്യാവിനോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം ബാരൂക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാന്‍ രാജാവ് രാജകുമാരനായ യെരഹ്‍മെയേലിനോടും അസ്രീയേലിന്‍റെ മകനായ സെരായാവോടും അബ്ദേലിന്‍റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു;
Malayalam Bible POC-ML 2013
എഴുത്തുകാരനായ ബാറൂക്കിനെയും പ്രവാചകനായ ജറെമിയായെും ബന്‌ധിക്കാന്‍ രാജാവ്‌ തന്‍െറ പുത്രനായയറഹ്‌മേലിനോടും അസ്രിയേലിന്‍െറ മകനായ സെരായായോടും അബ്‌ദേലിന്‍െറ പുത്രനായ ഷെലെമിയായോടും കല്‍പിച്ചു. എന്നാല്‍ കര്‍ത്താവ്‌ അവരെ ഒളിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവിന്റെ ഒരു പുത്രനായ യെരഹ്മയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും വേദജ്ഞനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിക്കാൻ കൽപ്പിച്ചു. എന്നാൽ യഹോവ അവരെ ഒളിപ്പിച്ചിരുന്നു.